Sep 19, 2020

വർക്ക് ഫ്രം ഹോം



അഞ്ചു പതിനഞ്ചിന്‌ 
അലാറം അടിക്കുമ്പോഴേക്ക് 
ചാടിപിടഞ്ഞു ടോയ്‌ലെറ്റിൽ കയറണം 
അല്ലെങ്കിൽ എഴ് പതിനഞ്ചിന്റെ 
മെട്രോ മിസ്സാകും .

ഒൻപതു പത്തിനകത് 
ഫിംഗർ  പഞ്ച്   ചെയ്തിതില്ലെങ്കിൽ 
അന്നത്തെ സാലറിയുടെ 
നാല്പത്തഞ്ചു ശതമാനം 
ഡിഡെക്ട്  ചെയ്യും 

കമ്പ്യൂട്ടർ ഓണായിവരാൻ 
മൂന്നുമിനിറ്റെടുക്കും 
ഉച്ചഭക്ഷണത്തിന്റെ പൊതി 
ഇതിനിടെയിൽ പാൻ ട്രി യിലുള്ള 
ഫ്രിഡ്ജിൽ കയറ്റണം 

ഇരുന്നൂറു ബാർ -
നൂറ്റിഅൻപത്തിൽ
രക്തസമ്മർദമിങ്ങനെ
പെട്രോൾ വിലപോലെ
ദിനംപ്രതിമുന്നേറുകയാണ്

“ഇങ്ങനെപോയാൽ
അധികംവൈകാതെ
മൂക്കിൽ  പഞ്ഞിവെക്കേടിവരും”
ഇതുംപറഞ്ഞു മാലാഖ 
പ്രഷർ അളക്കുന്ന മെഷിന്റെ കാറ്റഴിച്ചുവിട്ടു

പറഞ്ഞുതീർന്നതും
കാലമിങ്ങനെ കീഴ്‌മേൽ
മറിയുമെന്നു ആരുകണ്ടു?

ഇപ്പോൾ ആവശ്യം പോലെ 
ഉറക്കം കിട്ടുന്നുണ്ട് 
പല്ലുതേക്കാതെയും കുളിക്കാതെയും 
ക്ലൈന്റ്‌സിനെ മീറ്റാൻ  പറ്റുന്നുണ്ട് 

അടുക്കളയിൽ വച്ചോ തട്ടിൽപുറത്തുവച്ചോ 
കുളിമുറിയിൽ വച്ചോ 
ബോര്ഡമീറ്റിംഗ് കൂടാം 

അടിയിൽ അണ്ടെർവെയറിലോ 
അല്ലാതെയോ ആനുവൽ ജനറൽ മീറ്റിങ്ങിനു 
തടസ്സമില്ലാതെ ജോയിൻ ചെയ്യാം 

ടാർഗറ്റ് അചീവ്മെൻറ് ഫയറിങ്ങിൽ 
വോളിയം കുറച്ചുവെച്ചു 
മനസമാധാനം മൈന്റിയിൽ ചെയ്യാം 

പണിയെടുക്കാതെ കാശുകിട്ടുന്നകാലം 
ഇനിയെന്നുവരും സാർ ?.... .

1 comment:

Anonymous said...

കൊള്ളാം