Jul 29, 2008

കാമുകരോടൊപ്പം ഒളിച്ചോടിപ്പോകുന്ന വീട്ടമ്മമാ൪, മകളെ പീഢിപ്പിക്കുന്ന അച്ഛന്മാ൪

രണ്ടു കൂട്ടികളുടെ മാതാവും അത്രയൊന്നും സുന്ദരിയല്ലാത്തതുമായ എന്റ അയല്ക്കാരിയായ വീട്ടമ്മ, ജോലി സ്ഥല്ത്തുവെച്ചു മാത്രം പരിചയത്തിലുള്ള അവരേക്കാള് പത്തുവയസ്സ് പ്രായക്കുറവുള്ള മീശപോലും മുളച്ചിട്ടില്ലാത്ത ഒരുവന്റ കൂടെ ഒളിചോടിപോയി..

സാമ്പത്തികമായോ സാമൂഹികമായൊ താഴ്ന്ന നിലയിലുള്ളവരായിരുന്നില്ല എന്റ അയല്ക്കാരി.വിദ്യാഭ്യാസപരമായും അവ൪പിറകിലായിരുന്നില്ല. ലൈംഗികമായ അഭിനിവേശമായിരുന്നോ കാരണമെന്ന് എനിക്കറിയില്ലയെങ്കിലും..

അവരുടെ നാലും ആറും വയസ്സുള്ള കുട്ടികളെ കാണുമ്പോള് ,അമ്മയില്ലാതാകുന്ന അവരുടെ അവസ്ഥയെക്കുറിച്ചോ൪ക്കുമ്പോള്, ഒരു സ്ത്രീ ലൈംഗികമായ ആസക്തികളില് മാത്രം അഭിരമിക്കുകയും പരമപ്രധാനമായ മാതൃത്വമെന്ന വികാരത്തെ അവഗണിക്കുകയുംചെയ്യുമ്പോള്.......
ദൈവമേ...ലോകത്തിന്റ ഗതിയൊ൪ത്ത് ഞാന് വ്യാകുലപ്പെടുന്നു.

ഒരവിവാഹിതന്റ എറ്റവും വലിയ ഭാഗ്യമാകുന്നു വിവാഹിതയുമായുള്ള രഹസ്യ ബന്ധം.ഒരുവിവാഹിതന്റ ഏറ്റവും വലിയ നഷ്ടമാകുന്നു ഭാര്യയുടെ ജാരബന്ധം.

എന്നാല്

ഒരമ്മയുടെ പരപുരുഷബന്ധം നേരിടേണ്ടിവരുന്ന പുത്രന് ലോകത്തില് വെച്ച് ഏറ്റവും കൊടിയ ശാപം കിട്ടിയവനാകുന്നു.

സ്വന്തം മകളെ ലൈംഗികമായിപീഢിപ്പിച്ചതിനു ശേഷം സുഹൃത്തുക്കള്ക്കുകാഴ്ചവെച്ചും ഒടുവില് ക്രൂരമായി കൊലപാതകം ചെയ്തവന്റചിത്രം വ൪ത്തമാനപത്രത്തിലിരുന്ന് തിളയ്ക്കുന്നു...

എനിക്കുതോന്നിയത് മൂ൪ച്ചയുള്ള ഒരു കത്തി തിരയാനാണ്...എന്നെ ആണാക്കുന്ന
അവയവം അരിഞ്ഞുകളയാനാണ്....വൃത്തികെട്ട ഈ പുരുഷ ജീവിതത്തേക്കാള് എത്രയോ നല്ലതാകുന്നു ആണും പെണ്ണുമല്ലാത്ത ഹിജിഡ ജീവിതം.

കവിതനിറയെ മുള്ളുകളാണെന്നു പറഞ്ഞ കൂട്ടുകാരി ക്ഷമിക്കുക....
ലോകം മുഴവന് മുള്ളുകള് കാണുമ്പോള് പതുപതുപ്പുള്ള നടപ്പാതകളെക്കുറിച്ചും..വഴുവഴുപ്പുള്ള സ്വപ്നങ്ങളെക്കുറിച്ചും, തികച്ചും അസ്വാഭാവികമായ കപടസദാചാര സംഹിതകളെക്കുറിച്ചും കവിതയെഴുതുകയെന്നത് അശ്ളീലമാകുന്നു.

അലെങ്കിലും ഒരുകവിതയ്ക്ക് ഇതിലെന്തുചെയ്യാന് കഴിയും?

Jul 21, 2008

ഉപ-ഭോഗാനന്തരം.....

പൊതുവിപണിയില് നിന്നും
ഉള്ളി
മഞ്ഞള്
അരി
വാസനസോപ്പ്
കണ്മഷി
ഉലുവ, ജീരകം
പോലെ
ഇനി എന്നാണ്
നീയെന്റ ജീവിതത്തെ
വാങ്ങിക്കൊണ്ടു
പോകുന്നത്.

വായുകടക്കാത്ത
കുപ്പിയിലടച്ചും,
ഉപ്പുതേച്ചും
വെയിലത്തുണക്കിയും
മഞ്ഞള് പുരട്ടി
ആവിയില് വേവിച്ചും
എന്നാണ്
നീയെന്നെ
തിന്നാന് തുടങ്ങുന്നത്.

വിപണനകേന്ദ്രത്തിലെ
ഇളം തണുപ്പില്
പതുപതുത്ത
ഷെല്ഫിലിരിക്കുമ്പോഴും
പാഴ്വസ്തുക്കള്
വലിച്ചെറിയാനുള്ള
പാതയോരത്തെ
മുനിസിപ്പാലിറ്റി
കൊട്ടയില്
നിന്റ തുപ്പല്
നനവും പേറിയുള്ള
എന്റ ശിഷ്ടകാല ജീവിതം
എനിക്കിപോള്
മനസ്സില് കാണുവാന്
കഴിയുന്നുണ്ട്.

Jul 11, 2008

കുറ്റപെടുത്തലുകള്

ധ്യാനിക്കാന്
സമ്മതിക്കാതെ
പെണ്കൊതുകുകള്;
കൂട്ടുകാരിയും,
കവിതയുടെ ലോകത്തുനിന്നും
എന്നെ ബഹിഷ്കൃതനാക്കി.

വാക്കുകള്
പിണങ്ങിപ്പിരിഞ്ഞു.

കവിതകള്
മൌനത്തിന്റ കൂടുകിട്ടാതെ
പറന്നു നടന്നു.

March/2000

Jul 4, 2008

സ്വദരി ഗയലവ്

പ്രീയപെട്ട ദുന്യെ
മഴയും കാറ്റും നിറഞ്ഞ ആരാത്രി
നിനക്ക് ഓ൪മ്മയുണ്ടോ?

അന്ന്
പാലായനത്തെക്കുറിച്ച്
ഞാന് ചിന്തിച്ചതായിരുന്നു

പക്ഷെ....
പാപങ്ങളുടെ അഗ്നി എന്റ മേല്
നിറഞ്ഞപോള്-
കൊലപാതകത്തിന്റ കയ്പ്
ഉമിനീരില് പട൪ന്നപൊള്

റൂബിളുകള്ക്ക് നിന്നെ സ്നേഹിക്കാന്
കഴിയിലെന്നും
മരവിച്ച എന്റ ആത്മാവിനെ നീ
വെറുക്കുന്നുവെന്നും നീ പറഞ്ഞ-
ആ നിമിഷം....

നിനക്ക് എന്നെ വധിക്കാമായിരുന്നിലേ..
ഇല്ല ദുന്യ ഇല്ല
നിന്ന എന്റ മരണത്തിന്
ഉത്തരവാദിയാക്കുന്നത്
ശരിയലെന്ന് എനിക്കുതോന്നി.

ഞാനതിന് സ്വയം വഴിയൊരുക്കുകയായിരുന്നു
തെറ്റ് ഞാന് സ്വയമെടുക്കുന്നു.

പ്രണയം പിടിചെടുക്കാനുള്ളതലെന്ന്
ഞാന് അറിഞ്ഞിരുന്നില്ല..
പക്ഷെ മരണമല്ലാതെ മറ്റാരുവഴി-
എന്റ മുന്നില് ഉണ്ടായിരുന്നുല്ല.

വിഖ്യാതകൃതിയായ കുറ്റവും ശിക്ഷയും എന്ന നോവലിലെ ഒരു കഥാപാത്രം.
4:98

Jul 3, 2008

ശീ൪ഷാസനം.

മുലകള്.
എനിക്കുനേരെയുള്ള നിന്റ വൃത്തികെട്ട പ്രലോഭനമല്ല,
പ്രകൃതിയുടെ, സ്നേഹത്തിന്റ ഉറവിടമാണ്.

പ്രണയം.
വികാരപരമായ അടിമവേലയല്ല
സമാനചിന്തകളുടെ സൌഹൃദമാണ്.

ഹൃദയം.
ഉപയോഗശൂന്യമായവെറും വാക്കല്ല
നിന്നിലും എന്നിലുമുള്ള ചൈതന്യമാണ്.

ചുണ്ടുകള്.
കേവലം ഉമിനീ൪ കൈമാറ്റ ഉപാധിയല്ല.
നേ൪ത്ത ച൪മ്മത്തിനകത്തെ സാന്ത്വനമാണ്.

സ്ത്രീ
ഉപഭോഗശേഷം സൌകര്യപൂ൪വ്വം
വലിചെറിയാവുന്ന ഉല്പന്നമല്ല
എന്റ ദേഹത്തിന്റ മറുപാതിയാണ്.

12:98

പൌരാണികം

ഞങ്ങളുടെ പൂ൪വ്വിക൪
പകലുകള് തിന്നുതീ൪ത്തു
രാത്രികള് ഇണചേ൪ന്നു രസിച്ചു

വിസ്മൃത പാപബോധങ്ങളും
സ്മൃതസത്യദ൪ശ്ശനങ്ങളും
അവരെ അശുദ്ധരാക്കിയില്ല

മതത്തിന്റ കമ്പിവേലികളും
ജാതിതിരിവിന്റ ഇരട്ട നാക്കുകളും
അവരെ തീണ്ടിയില്ല

തലേന്നു വേട്ടയാടിയ മൃഗം
നിലക്കാത്ത ചലനാവേഗം
ഇരുണ്ട ഗുഹകളില് ചിത്രം നിറച്ചു.

അവരൊരിക്കലും
നിനച്ചിരിക്കില്ല

പിന്മുറക്കാ൪ തിരികെ
വേട്ടമൃഗങ്ങളായി-
പുന൪ജ്ജനിക്കുമെന്ന്.

27/10/98

Jul 2, 2008

അറിവ് / മുറിവ്

ആകാശത്തിരുട്ടിന് തിരമാലയില്
ഓളപ്പരപ്പിലൂടൊഴുകുമീ
സ്വ൪ണ്ണാഭമാം തോണിതന്
വിദൂര സുന്ദരദൃശ്യം കാണ്കെ

ഇരുളാം നിന് കൂന്തലില് ഞാന്
കോ൪ത്ത മന്ദാരയിതളലോ
പൂന്തിങ്കളായ് വന്നെന് മുന്പില്
പ്രഭചൊരിഞ്ഞു നില്പ്പുദൂരെ

ഒടുവിലാ മുഗ്ദ സുന്ദരപുഷ്പം
കാ൪മേഘവ൪ണ്ണത്താല് മായവേ
അല്പായുസ്സാണു സൌന്ദര്യവും
നിര൪ത്ഥകമാണു പ്രണയവു-
മെന്നസത്യമിന്നറിവൂ ഞാന്.
1999/march

Jul 1, 2008

ദാമ്പത്യം

ചോദ്യം-നമുക്കിടയിലുള്ള വിശ്വാസത്തിന്റ
സുതാര്യ പാളി എന്നില് നിന്നും നീ
മറച്ചു വെച്ചത് എന്തിനാണ് ?

ഉത്തരം-അതെന്റ നിലനില്പ്പായിരുന്നു.

ചോദ്യം-മധ്യ രാത്രിയില് ഞെട്ടിയുണ൪ന്ന്-
നനഞ്ഞ അടിവസ്ത്രങ്ങളുമായി ഞാന് സ്വയം
നഷ്ടപെട്ടപോള് ഉറക്കത്തില് നീ ചിരിച്ചത്
എന്തിനാണ്?

ഉത്തരം-സ്വപ്നത്തില് അവനെന്നെ സ്നേഹിക്കുകയായിരുന്നു.

ചോദ്യം-എനിക്കു നീയും നിനക്കു ഞാനുമെന്ന
ആദി സമവാക്യത്തിലൂടെ ഞാനോടിത്തള൪ന്നപോഴും
നീ നി൪വികാരയായത് എന്തുകൊണ്ടാണ് ?.

ഉത്തരം-നിനക്കുവേണ്ടി അഭിനയിക്കാന് ഞാന് മറന്നുപോയതുകൊണ്ട്.

ആത്മഗതം-ദയവായി ചോദ്യങ്ങള് നിറുത്തുക,
നിന്റ ഹൃസ്വദൃഷ്ടി എന്നെ ഭയപെടുത്തുന്നു.