പകലില്‍ ഞാന്‍ നിങ്ങളുടെ
പതിവു കാഴ്ചക്കാരനാണ്
പക്ഷെ ഇരുട്ടില്‍ എന്നെ തിരക്കരുത്.
വിജാഗിരികളില് എണ്ണയിട്ട്-
ഘടികാരങ്ങളില്‍ കണ്ണുകള്‍ നട്ട്
എന്നെ കാത്തിരിക്കുന്നവരുണ്ട്.
മീശവച്ചവന്റ ആശകള്‍
പഴയപന്തയക്കഥയിലെ
മുയലിനെപോലെയാണ്.
പകുതിയോടി ശീഘ്രമുറങ്ങും
പക്ഷെ അപോഴൊന്നും-
പന്തയമവസാനിച്ചിട്ടുണ്ടാവില്ല.
ഞാന്‍ കുറുകിക്കറുത്ത ഒരുആമയാകുന്നു,
പുറത്തേക്കു നീട്ടുന്ന അറ്റം തടിച്ചതല
പതിഞ്ഞ കാലടികള്‍, കറുത്ത ശരീരം.
വെളുത്തവനായ യശമാനരേ...
വെളിച്ചത്തില്‍ ഞാന്‍ നിന്റ ഭൃത്യനാണ്,
ഇരുട്ടില്‍ നിന്റ സ്വത്തിന്റ അവകാശിയും.
അ൪ദ്ധരാത്രിയില് സൂര്യനുദിച്ചാല്‍-
ലോകം കീഴ്മേല്‍ മറിയപെടും
പക്ഷെ നഷ്ടം മുഴുവന്‍ നിങ്ങള്‍ക്കാകും.
7 comments:
only one solution...get married immediatly...
ഇന്ദ്രന്...!
ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നുപോയി; താങ്കളുടെ കവിതകള്‍ വായിച്ച്....
ഗംഭീരം..
ഇതാ ഇങ്ങനെയെഴുതൂ എന്നു ആധുനിക സാഹിത്യ കൂട്ടിക്കൊടുപ്പുകാരോട് വിളിച്ചു പറയാന്‍ തോന്നി...
പറയും ഞാന്‍...താങ്കളുടെ ബ്ലോഗ് ചൂണ്ടിക്കാണിച്ച് ഞാന്‍ അവരോടതു പറയും...!
എറണാകുളം..എന്നെ പിടിച്ചുലച്ചു....നന്നായി..വളരെ വളരെ..!
മീശവച്ചവന്റ ആശകള്‍
പഴയപന്തയക്കഥയിലെ
മുയലിനെപോലെയാണ്.
---
വെളിച്ചത്തില്‍ ഞാന്‍ നിന്റ ഭൃത്യനാണ്,
ഇരുട്ടില്‍ നിന്റ സ്വത്തിന്റ അവകാശിയും.
---
ഇഷ്ടമായ വരികള്‍!
വിജാഗിരികളില് എണ്ണയിട്ട്-
കാത്തിരിപ്പിന്റെ കരുതല്‍..കൊള്ളാം!
ആലുവവാലക്ക് നന്ദി,,,നിഗുഡഭുമിയുടെ വിമ൪ശ്ശനം കണക്കിലെടുക്കുന്നു എങ്കിലും കവിയേയും കവിതയേയും വേ൪തിരിച്ചുകാണാന് അപക്ഷ, എന്റെ മൊബൈല്‍ നമ്പ൪-9847617915
തൂട൪ന്നും എഴുതൂക,, എല്ലാ൪ക്കും നന്ദി,,,
i was just jocking...please continue writing....u have got a flair for poetry..best wishes...
Post a Comment