ഇരുളിലേക്ക് തുറക്കുന്ന വാതിലുകള്‍ക്ക്
മരണത്തിന്റ ഗന്ധമുള്ള ചായം തേച്ചിട്ടുണ്ട്
നീളമുള്ള ചുരുണ്ട മുടിയിഴകള്‍
പരുക്കന്‍ കിടക്കകള്‍ക്ക് ചൂടുപകരുന്നുണ്ട്
കറുത്തപ്രതലത്തില്‍
ചിതറിക്കിടക്കുന്ന സിഗററ്റ് കുറ്റികള്‍
കടുത്ത സൌഹ്രദങ്ങളുടെ
പ്രതീകങ്ങളാണ്
ഇരുളില്‍ നിന്നും എത്തിനോക്കുന്ന
നിഴലുകള്‍ക്ക്
ത്രഷ്ണനശിക്കാത്ത ആത്മാവുകളുടെ
മുഖ സാമ്യമുണ്ട്
2 comments:
ക്ഷമിക്കുക..കമന്ററ് ഓപ്ഷന് ഓഫായിക്കിടക്കുകയായിരുന്നു. ഞാനത് ശ്രദ്ധിച്ചില്ല..
ഹായ് ഇന്ദ്രജിത്ത്,
ഈ വരികള്‍ ഏറെ ഇഷ്ടമായി....ഒരു നിഴലാകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങനെ എത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയാവാമായിരുന്നു.
സസ്നേഹം,
ശിവ.
Post a Comment