Jun 7, 2008

മരണമടഞ്ഞവരുടെ ഭാര്യമാര്

മരണമടഞ്ഞവരുടെ ഭാര്യമാര്
രാത്രികളില് എന്തു ചെയ്യുകയായിരിക്കും ?

ചിലര് മെഴുകുതിരികള് വച്ച് ധ്യാനിക്കുമായിരിക്കും
പരേതന്റ വിയര്പ്പുമണക്കുന്ന
ഉടയായകള് ധരിക്കും
അരൂപിയായ അവനു വേണ്ടി
ജനവാതിലുകള് തുറന്നിടും
സ്വപ്നത്തില്, മൂര്ച്ചയില്
അവന്റ പേരു ചൊല്ലിവിളിക്കും
ബോധത്തില്
മാറിടം മെത്തയിലമര്ത്തും
പിന്നെ, കാമം കരിച്ചിലായി മാറും
രതി ആരതിയായും

ചിലര് വിവാഹിതയുടെ ചിഹ്നങ്ങള്
പാടെ ഉപേക്ഷിക്കും
അലസവസ്ത്രങ്ങളിലൂടെ
ഹ്രദയത്തിലേക്കുള്ള
കവാടം വെളിപ്പെടുത്തും

വിരക്തിയുടെ സൌമനസ്സ്യങ്ങളിലൂടെ
ആസക്തികളിലേക്ക് ഊര്ന്നിറങ്ങും
അവരുടെ പകലുകള് വിരസങ്ങളായിരിക്കും
രാത്രികള് ഉത്സവങ്ങളും
പലശരീരങ്ങളിലൂടെ അവര്
പരേതനെ പുനസ്രഷ്ടിക്കും

ദൈവം പക്ഷെ അവരുടെ
ഭാഗത്തായിരിക്കും.

15-4-2004

1 comment:

അഞ്ചല്‍ക്കാരന്‍ said...

മരണമടഞ്ഞവരുടെ ഭര്‍ത്താക്കന്മാര്‍...

മരണമടഞ്ഞവരുടെ ഭര്‍ത്താക്കന്മാര്‍
രാത്രികളില് എന്തു ചെയ്യുകയായിരിക്കും ?

ചിലര് മെഴുകുതിരികള് വച്ച് ധ്യാനിക്കുമായിരിക്കും
പരേതയുടെ വിയര്പ്പുമണക്കുന്ന
ഉടയായകള് ധരിക്കും
അരൂപിയായ അവള്‍ക്ക് വേണ്ടി
ജനവാതിലുകള് തുറന്നിടും
സ്വപ്നത്തില്, മൂര്ച്ചയില്
അവളുടെ പേരു ചൊല്ലിവിളിക്കും
ബോധത്തില്‍
തലങ്ങണിയെ കെട്ടിപ്പിടിക്കും
പിന്നെ, കാമം കരഞ്ഞ് തീര്‍ക്കും.

ചിലര് വിവാഹിതന്റെ ചിഹ്നങ്ങള്
പാടെ ഉപേക്ഷിക്കും
താടി വളര്‍ത്തും
മുടി മുറിക്കില്ല.
അലസവസ്ത്രങ്ങളിലൂടെ
ഹ്രദയത്തിലേക്കുള്ള
കവാടം വെളിപ്പെടുത്തും

വിരക്തിയുടെ സൌമനസ്സ്യങ്ങളിലൂടെ
ആസക്തികളിലേക്ക് ഊര്ന്നിറങ്ങും
അവരുടെ പകലുകള് വിരസങ്ങളായിരിക്കും
രാത്രികള് ഉത്സവങ്ങളും
പലശരീരങ്ങളിലൂടെ അവര്
പരേതയെ പുനസ്രഷ്ടിക്കും

ദൈവം പക്ഷെ അവരുടെ
ഭാഗത്ത് ആയിരിക്കുകയേ ഇല്ല.
പിശാച് പക്ഷേ അവര്‍ തന്നെയായിരിക്കും.