ജാലകപ്പടിയിലെ
ബ്ളെയ്ഡുകള്
എന്നെ നോക്കി കണ്ണുചിമ്മുമ്പോള്
കൈത്തണ്ടയിലെ ഞരമ്പുകള്
പുഞ്ചിരിതൂകുന്നു.
മോടിയില്
അണിനിരത്തിയിരിക്കുന്ന
വിവിധതരം കൊലക്കയറുകള്
കഴുത്തിനെ വശീകരിക്കുന്നു
ഉറപ്പുള്ള
അച്ചുതണ്ടുകളുമായി
പൊട്ടിവീഴാത്തപങ്കകള്
അഹങ്കരിക്കുന്നു
വിഷദ്രാവകകുപ്പികള്
ചില്ലലമാരകളിലിരുന്ന്
കൊതിപ്പിക്കുന്നു
പഞ്ചഭൂതങ്ങളുടെ
പേരുപറഞ്ഞ്
മണ്ണെണ്ണയും
പാചകവാതകവും
പോരടിക്കുന്നു
ഉയരവും ആഴവും
തമ്മില് തല്ലുന്നു
സ്വയം ഹത്യോപകരണങ്ങള്
മത്സരവിപണനം തുടരുന്നു
മരണമല്ലാതെ മറ്റൊന്നും
വിനിമയം ചെയ്യാനില്ലാതെ
നഗ്നനും ക്ഷീണിതനുമായ
രാജാവ്* പകച്ചുനില്ക്കുന്നു
* “consumer is the king “- a marketing concept
2000/march
No comments:
Post a Comment