പെണ്കുട്ടികളെ പ്രേമിക്കുന്നത്
പ്രാവുകളെ ഇണക്കുന്നപോലെയാണ്
മറ്റൊരു ബന്ധത്തിന്റെ ചിറകുകളരിഞ്ഞ്
സ്വന്തം വ്യക്തിപ്രഭാവത്തിന്റെ
ഈര്ച്ചമരക്കൂടുകളില് അടച്ചിടുമ്പോള്
ആദ്യമായവള്ക്ക് ശിക്ഷകനോട്
വെറുപ്പുതോന്നും
പിന്നീട് പുതുചിറകുകള് മുളക്കുമ്പോള്
ശിക്ഷകനായിരിക്കും അവള്ക്കു പ്രീയന്
ഇടയ്ക്കിടെ വാരിയെറിയുന്ന
വികാരത്തിന്റെ ഗോതമ്പുമണികള്
പ്രാവിലും പെണ്ണിലും ആവേശമുണര്ത്തും
ക്ഷമയോടെ കാത്തിരുന്നാല്
എന്നുമെന്നും പ്രണയം ഭാവിച്ചാല്
അവള് പറന്നുവന്ന് കൈവെള്ളയിലിരിക്കും
ഭയക്കേണ്ടത് കൂട്ടത്തോടെ പറന്നിറങ്ങുന്ന
കാട്ടുപൂവന്മാരെയാണ്
പ്രണയത്തിന്റെ സംരക്ഷിത ലാസ്യത്തില് നിന്ന്
സ്വാതന്ത്രത്തിന്റെ തീക്ഷ്ണാത്ഭുതങ്ങളിലേക്ക്
അവള്ക്ക് കണ്ണുനീളരുത്
അല്ലെന്കില്....
ഒഴിഞ്ഞകൂടുമായി കാത്തിരിക്കേണ്ടിവരും.
2003/4
No comments:
Post a Comment