Jun 25, 2008

ജാരജീവിതം.

പകലില് ഞാന് നിങ്ങളുടെ
പതിവു കാഴ്ചക്കാരനാണ്
പക്ഷെ ഇരുട്ടില് എന്നെ തിരക്കരുത്.


വിജാഗിരികളില് എണ്ണയിട്ട്-
ഘടികാരങ്ങളില് കണ്ണുകള് നട്ട്
എന്നെ കാത്തിരിക്കുന്നവരുണ്ട്.


മീശവച്ചവന്റ ആശകള്
പഴയപന്തയക്കഥയിലെ
മുയലിനെപോലെയാണ്.


പകുതിയോടി ശീഘ്രമുറങ്ങും
പക്ഷെ അപോഴൊന്നും-
പന്തയമവസാനിച്ചിട്ടുണ്ടാവില്ല.


ഞാന് കുറുകിക്കറുത്ത ഒരുആമയാകുന്നു,
പുറത്തേക്കു നീട്ടുന്ന അറ്റം തടിച്ചതല
പതിഞ്ഞ കാലടികള്, കറുത്ത ശരീരം.

വെളുത്തവനായ യശമാനരേ...
വെളിച്ചത്തില് ഞാന് നിന്റ ഭൃത്യനാണ്,
ഇരുട്ടില് നിന്റ സ്വത്തിന്റ അവകാശിയും.

അ൪ദ്ധരാത്രിയില് സൂര്യനുദിച്ചാല്-
ലോകം കീഴ്മേല് മറിയപെടും
പക്ഷെ നഷ്ടം മുഴുവന് നിങ്ങള്ക്കാകും.

7 comments:

ഗോപക്‌ യു ആര്‍ said...

only one solution...get married immediatly...

Aluvavala said...

ഇന്ദ്രന്‍...!
ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നുപോയി; താങ്കളുടെ കവിതകള്‍ വായിച്ച്....
ഗംഭീരം..
ഇതാ ഇങ്ങനെയെഴുതൂ എന്നു ആധുനിക സാഹിത്യ കൂട്ടിക്കൊടുപ്പുകാരോട് വിളിച്ചു പറയാന്‍ തോന്നി...
പറയും ഞാന്‍...താങ്കളുടെ ബ്ലോഗ് ചൂണ്ടിക്കാണിച്ച് ഞാന്‍ അവരോടതു പറയും...!

Aluvavala said...

എറണാകുളം..എന്നെ പിടിച്ചുലച്ചു....നന്നായി..വളരെ വളരെ..!

Kaithamullu said...

മീശവച്ചവന്റ ആശകള്
പഴയപന്തയക്കഥയിലെ
മുയലിനെപോലെയാണ്.
---
വെളിച്ചത്തില് ഞാന് നിന്റ ഭൃത്യനാണ്,
ഇരുട്ടില് നിന്റ സ്വത്തിന്റ അവകാശിയും.
---
ഇഷ്ടമായ വരികള്‍!

തണല്‍ said...

വിജാഗിരികളില് എണ്ണയിട്ട്-
കാത്തിരിപ്പിന്റെ കരുതല്‍..കൊള്ളാം!

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

ആലുവവാലക്ക് നന്ദി,,,നിഗുഡഭുമിയുടെ വിമ൪ശ്ശനം കണക്കിലെടുക്കുന്നു എങ്കിലും കവിയേയും കവിതയേയും വേ൪തിരിച്ചുകാണാന് അപക്ഷ, എന്റെ മൊബൈല് നമ്പ൪-9847617915
തൂട൪ന്നും എഴുതൂക,, എല്ലാ൪ക്കും നന്ദി,,,

ഗോപക്‌ യു ആര്‍ said...

i was just jocking...please continue writing....u have got a flair for poetry..best wishes...