വെളിച്ചത്തില്‍ നിന്നും
ഇരുട്ടിലേക്ക് നോക്കിയപ്പോള്‍
പേടി തോന്നി.
ഇരുട്ടും വെളിച്ചവും
തമ്മിലുള്ള അതി൪ത്ഥിരേഖ
സാങ്കല്പികമാണെന്ന അറിവ്
അരക്ഷിതാവസ്ഥയുണ്ടാക്കി.
എതുനിമിഷവും കയറിവരാവുന്ന
ശത്രുവെപ്പോലെ ഇരുട്ട്
തൊടിയില്‍ പതുങ്ങിയിരുന്നു.
പിന്നീട്-
വെളിച്ചം കെടുത്തിയപ്പൊള്
ഇരുട്ട് അതിര് ലംഘിച്ചു.
ഒടുവില്‍
മഹാന്ധകാരത്തില്
ഞാന്‍ കൂടി ഉള്‍പ്പെട്ടു.
എല്ലാം കറുപ്പായിമാറി.
പക്ഷെ
പിന്നീടു ഞാന്‍
ഇരുട്ടിനെ പേടിച്ചിട്ടില്ല.
7 comments:
ഈ വരികളിലൂടെ ഒരു മനോഹാരിത....
(ഇരുട്ടിന്റേയും വെളിച്ചത്തിന്റേയും നേര്‍ത്ത അതിരുകളിലൂടെ ഒരു ദാലിയന്‍ ചിത്രം പോലെ ഈ പ്രപഞ്ച വിസ്മയം.... )
വെളിച്ചം ദു:ഖമാണുണ്ണീ..................നന്നായിട്ടുണ്ട്..
എല്ലാ പേടിയും അതറിയുന്നതു വരെ മാത്രം...
ഇവിടെ എല്ലാവരും ഇരുട്ടിലാ...വെളിച്ചത്തിലേയ്ക്ക് നോക്കാനാ പേടി....താങ്കള്‍ നേരെ തിരിച്ചും...
ഇഷ്ടമായി ഈ വരികള്‍...
സസ്നേഹം,
ശിവ
ഒരു കാര്യം കൂടി...ഇരുളില്‍ ആരെ ഭയക്കാനാണ്....
സസ്നേഹം,
ശിവ
"എല്ലാം കറുപ്പായി
മാറിക്കഴിഞ്ഞാല്‍
പിന്നെ ഇരുട്ടിനെ
പേടിക്കേണ്ട
ആവശ്യമില്ലല്ലോ...
അപ്പോല്‍ ഇരുട്ട്
എന്ന സങ്കല്‍പ്പം തന്നെ
ഇല്ലാതാവുന്നു...
(ഇതേ വിഷയത്തില്‍
അമൃതാവാര്യര്‍ എന്ന ബ്ലോഗര്‍
ഒരു കവിത എഴുതിയിരുന്നു...)"
http://amrithawariar.blogspot.com/2007/09/blog-post_28.html
എല്ലാവ൪ക്കും നന്ദി. അമൃതയുടെ ബ്ളോഗ് ഞാന്‍ വായിച്ചു.അന്യന് നന്ദിയറിയിക്കുന്നു.
Post a Comment