Jun 7, 2008

മരച്ചില്ലയില് കൊരുത്ത കാലുകള്

ആണി
തറച്ചുനിന് നെഞ്ചില്
പിഴചൊരെന് കയ്യാല്
മുറിപ്പെടുന്പൊഴും
ശപിച്ചതില്ല നീ..

വീഞ്ഞ്
പകുതി രാത്രിയില്
വിരുന്നു മേശമേല്
ഹൃദയരക്തം
പകര്ന്നു തന്നു നീ..

അപ്പം
നിണം നിറഞ്ഞൊരീ
പരന്നപാത്രത്തില്
മതിവരുവോളം
ഭൂജിച്ചു നിന്നെ ഞാന്

പണം
അമിതമാര്ത്തിയാല്
കലങ്ങിയെന് കാഴ്ച
പണക്കിലുക്കത്തില്
മയങ്ങിയെന് മനം

കുമ്പസാരം
എനിക്കുമാത്രമീയക്കല് ദാമകള്
എനിക്കുമാത്രമീ കറുത്തപാറകള്
എനിക്കുമാത്രമീ മരമണ ജീവനം
നിനക്കു നല്കുന്നെന് മനസ്സിനുള്ത്തടം

മരണം
തലതകര്ന്നു ഞാന്
പിടഞ്ഞു ചാകവേ
തരികെനിക്കു നീ
മറവി ദൈവമേ..

ഉയിര്ത്തെഴുന്നേല്പ്പ്
മരണഗ്രദ്ധ്രങ്ങള്
വലം പറക്കവെ
ഉയിര്ത്തു നീയെന്റെ
മനസ്സിനുള്ളിലും


-പ്രസ്സ് അക്കാദമി ഹോസ്ററല് മുറിയില് ഒരു രാത്രിയില് അനുരാജാണ് കവിതക്ക്തുടക്കമിട്ടത്.കാത്തോലിക്ക സഭയുടെ സമ്മാനം നേടിത്തന്നു ഈ കവിത. ത്രീശൂര് ആര്ച്ച് ബിഷപ്പില് നിന്ന് സമ്മാനം വാങ്ങുമ്പൊള് അവനെ ഞാന് ബോധപൂര് വ്വം മറന്നു.

1 comment:

Unknown said...

മരണം
തലതകര്ന്നു ഞാന്
പിടഞ്ഞു ചാകവേ
തരികെനിക്കു നീ
മറവി ദൈവമേ..
കൊള്ളാം