ഓരോ നാട്ടുകുളത്തിന്റെ
ചളി നിറഞ്ഞ അധോതലത്തിലും
ഓരോ കുളവരാല് ഒളിച്ചിരിക്കുന്നു
ഓരോ ഗ്രാമത്തിന്റ
ഘനം തൂങ്ങുന്ന ശാന്തതയിലും
ഓരോ യുവകവി വീമ്പിളക്കുന്നു
കുളത്തിനപ്പുറം നാടുണ്ടെന്നോ
നാടിനറ്റത്ത് കടലുണ്ടെന്നോ
കുളവരാല് അറിയുന്നില്ല
കര്ക്കിടകം കഴിഞ്ഞ് ചിങ്ങമഴയത്ത്
വെള്ളം കയറുമ്പോള്
ചില പരലുകള് ഒലിച്ചു വരും
കന്നികഴിഞ്ഞ് തുലാത്തിന്
വെയിലുദിക്കുമ്പോള്
അവ തിരിച്ചുപോകും
എന്റ ഗ്രാമത്തിലെ നാട്ടുകുളത്തില്
വരാലുകളില്ല, വരാലില്ലാത്ത കുളത്തില്
ചെറുമീനുകള് യുദ്ധം തുടങ്ങി
കുളത്തിനപ്പുറം കടലുണ്ടെന്നോ
കടലില് തിമിംഗലങ്ങളുണ്ടെന്നോ
അവരറിയുന്നില്ല്.
5/2002
2 comments:
ബ്രാല്‌പശ അത്രയ്ക്ക് മോശമാണോ!?
:)
പായല്‍ പിടിച്ച കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിച്ചെന്നപ്പോള്‍ കണ്ട ‘ഇതാണെന്റെ ലോകം, എനിക്കു ശേഷം പ്രളയം , എന്നു പറയുന്ന ഒരു തവളയെ കുറിച്ച് ഈയിടെ ചില വരികള്‍ വായിച്ചിരുന്നു
Post a Comment