Jun 29, 2008

പനിച്ചിറകുകള്

പനിക്കിടക്കയിലേക്ക്
എത്രയെത്ര കൂട്ടുകാരാണ്
പറന്നുവരുന്നത്

ഉടല് മുഴുവന് പട്ടില്
പൊതിഞ്ഞ് മഞ്ഞകള്
ചിറകുകളില് ചായങ്ങള്
തേച്ച് വയലറ്റുകള്

പിന്കാലുകള് കൊണ്ട്
ചാടിപ്പറന്ന് നെഞ്ചിലിരിക്കുന്ന
സുന്ദരിപ്പച്ചകള്

കണ്ണിലും മൂക്കിലുമൊക്കെ
അവ൪ ഓട്ടപ്രാന്തികളിക്കും
കണ്ണുതുറക്കുമ്പോള്ക്കും
ഓടിയൊളിക്കും

ഇപ്പൊള് എല്ലാ൪ക്കുമെന്നെ
പേടിയാണ്,അവ൪ക്കറിയില്ലല്ലോ-
എനിക്കവരെ യെന്താരിഷ്ടമാണെന്ന്

പക്ഷെ...അവസ്സാനം
പിന്നെയും ഞാനൊറ്റക്കാകും
കൂട്ടുകാരൊക്കെ പോയ്മറയും

പനിപിടിച്ച ഒരുരാത്രിയില്
കൂട്ടംതെറ്റിപറന്നുവന്ന
ഒരു നിശാശലഭത്തിനും
ഒരു പുല്ച്ചാടിക്കുമൊപ്പം
ഉറങ്ങാതെ കിടന്നു.

മഹാമാരികള് ഒറ്റപ്പെടുത്തിയ
കുഞ്ഞുങ്ങള്ക്ക്
അവരുടെ നഷ്ടമായ
കളിയിരമ്പങ്ങള്ക്ക്
കവിത സമ൪പ്പിക്കുന്നു
..

4 comments:

siva // ശിവ said...

വരികള്‍ ഇഷ്ടമായി.

ആ സമര്‍പ്പണവും കൊള്ളാം.

സസ്നേഹം,

ശിവ

തണല്‍ said...

ചിറകുകളില് “ഛാ“യങ്ങള്
-ഇന്ദ്രാ,
അക്ഷരത്തെറ്റുകളില്‍
വരികളിടെ ശക്തി കളയാതിരിക്കൂ..:)

ഗോപക്‌ യു ആര്‍ said...

nannayittundu...of course

Unknown said...

നന്നായെഴുതി....