Jun 27, 2008

അ൪ത്ഥാന്തരന്യാസം

നഖപ്പാടുകള്
വേദനയിലുപരി
സൌഹ്രദ ചിഹ്നങ്ങള്

നഷ്ടപെടലുകള്
അന്ധന്റ കാഴ്ചയുള്ള
കണ്ണുകള്

വളപൊട്ടുകള്
എനിക്കുവേണ്ടി
ഉടച്ചുകളഞ്ഞ ചില്ലുകള്

പ്രണയങ്ങള്
സാങ്കല്പിക ഭോഗത്തിലേക്കുള്ള
ഇടവഴികള്

സൌഹ്രദങ്ങള്
ഉള്ളം കൈയ്യിലമരുന്ന
പരുപരുപ്പ്

കവിതകള്
പിറന്നരൂപത്തിലുള്ള
മനസ്സും ശരീരവും

3 comments:

ഇഗ്ഗോയ് /iggooy said...

പിറന്നപടിയാണൊ
സുതാര്യമായ കൊറേ അലങ്കാരങളോടെ അല്ലെ
കവിതയുടെ കിടപ്പ്, നില്‍പ്പ്, ഇരുപ്പ്

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

അലങ്കാരങ്ങള് പിറക്കുബോഴും ഉണ്ടല്ലോ,,,വളരുമ്പോള് വലുതാകുന്നുവെന്നലേയുള്ളു സഖാവേ...
പിറന്നപടിയില് അലങ്കാരങ്ങളുണ്ടന്ന് സാരം

siva // ശിവ said...

നഷ്ടപ്പെടലുകളെക്കുറിച്ചുള്ള വരികള്‍ ഏറെ ഇഷ്ടമായി.

സസ്നേഹം,

ശിവ