കടലെടുത്തുപോയ
ഓരോ കരയിലും
നനവുകള് അകക്കാമ്പിലേക്ക്
ഊ്൪ന്നിറങ്ങുന്ന
ഊഷരഭുമിയിലും
മരണം നട്ടുവള൪ത്തുന്ന
ആസക്തിയുടെ
വള്ളിച്ചെടികളിലും
നാളെയ്ക്കുവേണ്ടി
ഒരു ബീജം
അവന് കരുതിവെക്കാറുണ്ടായിരുന്നു.
ആഴങ്ങളിലേക്കിറങ്ങുന്ന
വേരുകളില് നിന്നും
ഒരു ഹരിതകണം
അവന് സ്വപ്നം കണ്ടു
കാലാന്ത്യത്തില്
വിത്ത് മുളപൊട്ടിയതറിഞ്ഞ്
അവന് സന്തോഷിച്ചു
സിരകളിലെ രക്തം
ശിഖിരങ്ങളിലേക്ക് പട൪ത്തി
മാംസകോശങ്ങളെ വിഘടിപ്പിച്ച്
വേരുകള്ക്ക് നല്കി
ഇരണ്ട രാത്രികളില്
അവന് ഘനീഭവിച്ചു
ഒടുവില്....
ഇലയനങ്ങാത്ത
ഒരു നിമിഷത്തില്
അവനൊരു മരമായ് മാറി.
3 comments:
കവിത്വമുളള മനസ്സെഴുതിയ കവിത.
നന്നായിരിക്കുന്നു. വീണ്ടുമെഴുതുക.. വീണ്ടും വീണ്ടും.....
നല്ല ആഴമുള്ള വരികള്‍...കവിത നന്നായി
തീക്ഷണമാണ്
താങ്കളുടെ ഓരോ വരികളും
എല്ലാ കവിതകളും വായിച്ചു.
ഒന്നിനൊന്ന് മെച്ചം.
ഭാവുകങ്ങള്‍.....
Post a Comment