Jun 21, 2008

സിംഫണി

അവള്

പലവട്ടം ഉപഭോഗിച്ചുമടുത്ത വാക്ക്
ഭംഗിയുള്ള പുറംതോടിനകത്ത്
വിശേഷവസ്ത്രം ധരിച്ചുറങ്ങുന്ന ജീവി
കരയുന്തോറും ചുവക്കുന്ന മുഖം

അവന്

ഉന്നതമോഹമുള്ള ചൊറിയന് തവള
ആയോധനത്തിന്റെ അതിവിശ്വാസം
കുന്നിന് മുകളില് നിന്ന് താഴേക്ക്
വേണ്ടായിരുന്നു എന്ന തോന്നല്

കവിത

വിസര്ജ്ജനത്തിനുമുന്നുള്ള അസ്വസ്ഥത
സുരതാര്ധത്തിലെ ആത്മീയത
ഇടയ്ക്കു കയറിവരുന്ന അന്ധത
അല്പ്പനേരത്തെ സ്വാര്ത്ഥത

12/5/99

7 comments:

ഡോ. മനശാസ്ത്രി said...

പ്രിയ ഇന്ദ്രാ .....നന്നായിട്ടുണ്ട് ...
ആശംസകള്‍..........

Ranjith chemmad / ചെമ്മാടൻ said...

"വിസര്ജ്ജനത്തിനുമുന്നുള്ള അസ്വസ്ഥത
സുരതാര്ധത്തിലെ ആത്മീയത
ഇടയ്ക്കു കയറിവരുന്ന അന്ധത
അല്പ്പനേരത്തെ സ്വാര്ത്ഥത"

അനുഭവിപ്പിച്ചു!

എല്ലാ കവിതകളും വായിച്ചു.
ഒതുങ്ങിയ വരികളില്‍ വിസ്ഫോടനം..

തണല്‍ said...

സിംഫണി തന്നെ..സംശയമില്ലാ!

siva // ശിവ said...

അവന്‍ എന്ന കവിത ഏറെ ഇഷ്ടമായി....

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

കവിത വായിച്ചവര്ക്ക്, അഭിപ്രായങ്ങള്ക്ക് നന്ദി...

തണല്‍ said...
This comment has been removed by the author.
തണല്‍ said...

ഇരുളിലേക്ക് തുറക്കുന്ന വാതിലുകള്‍ക്ക്
മരണത്തിന്റ ഗന്ധമുള്ള ചായം തേച്ചിട്ടുണ്ട്
നീളമുള്ള ചുരുണ്ട മുടിയിഴകള്‍
പരുക്കന്‍ കിടക്കകള്‍ക്ക് ചൂടുപകരുന്നുണ്ട്

കറുത്തപ്രതലത്തില്‍
ചിതറിക്കിടക്കുന്ന സിഗററ്റ് കുറ്റികള്‍
കടുത്ത സൌഹൃദങ്ങളുടെ
പ്രതീകങ്ങളാണ്

ഇരുളില്‍ നിന്നും എത്തിനോക്കുന്ന
നിഴലുകള്‍ക്ക്
തൃഷ്ണനശിക്കാത്ത ആത്മാവുകളുടെ
മുഖ സാമ്യമുണ്ട്
-ഇന്ദ്രജിത്തേ..കമന്റോപ്ഷന്‍ ഒഴിവാക്കിയോ?
എന്തായാലും ഞാനിത്തിരി അക്ഷരക്കടി ഒഴിവാക്കി ഇട്ടിട്ടുണ്ട്..തുടരുക..ഇടിമുഴക്കമുണ്ട് ആ മനസ്സില്‍!