നഗരമിപ്പഴും
അങ്ങിനെത്തന്നെ
തമ്മനം,ജട്ടി,മേനക-
കാക്കനാട് പക്ഷെ-
കണ്ട ഭാവമില്ല
കലൂര് സ്റ്റാന്റിലെ
മഞ്ഞപൂക്കളുള്ള
മരത്തിനു കീഴെ
നമ്മള് സംസാരിച്ചു നിന്നിടത്ത്
കുറെ പെണ്കുട്ടികളും
ഒരുകൊറ്റനാടും
ഇപ്പഴുമുണ്ട്
നെല്ലിക്കാ
വില്പ്പനചേച്ചിയുടെ
ഒരുമുല
ഒരു പീളക്കണ്ണന്
കുഞ്ചന് വലിച്ചീന്പുന്നുണ്ട്
ഒന്നിച്ചുണ്ട
ഹോട്ടലുകള്
ഒന്നിച്ചു കണ്ട
തീയ്യറ്ററുകള്
(ഒന്നിച്ചുറങ്ങിയ)
ലോഡ്ജുകള്
ഒക്കെ ഇപ്പഴും
അങ്ങിനെത്തന്നെയുണ്ട്.
പണക്കാരികള്
പാതിതുറന്ന ജാക്കറ്റുകളിട്ടവര്
കാറ്റുകൊള്ളാന് വരുന്ന
മറൈന് ഡ്റെവിന്-
ഇപ്പഴും നീപറഞ്ഞ-
ആ മറ്റേ മണമാണ്
കാനകോരുന്ന
ബാലരാമേട്ടന്
മരിച്ചുപോയിക്കാണും,
ഇപ്പോള് ഫെഡറിക്കാണ്
പക്ഷെ പണ്ടത്തെപ്പോലെത്തന്നെ
എല്ലാമെടുത്ത് പുറത്തിടും
വെള്ളമൊഴുകിപ്പോണ്ടെ
സുഭാഷ് പാറ്ക്കില്
നമ്മളിരുന്ന-
അതേ സിമന്റു ബെന്ചില്
നമ്മളെപ്പോലെ
രണ്ടുപേര്
പക്ഷ അവള്ക്കെങ്ങിനെ
നിന്റെ മുഖം വന്നു...
ശരിക്കും അങ്ങിനെത്തന്നെ.....
ഒരു മാറ്റവുമില്ലാതെ....
1 comment:
really moving poem...made me nostalgic and emotional...reminds me of Kochi, our lost city. kudos dude....
waiting for more from you..
Post a Comment