പഴയകാലം മറന്നു നീയെങ്കിലും
പകലുപിന്നെയുമുദിച്ചുയ൪ന്നീടിലും
പ്രിയ വസന്തത്തരുവിന്റയോ൪മ്മകള്
ഇരുളിന് മേഘം മറയ്ക്കുവതെങ്ങിനെ
പഴയപുസ്തകത്താളിന്നടിയിലായ്
വളരെ പണ്ടുനാം കുറിച്ചിട്ട വാക്കുകള്‍-
ക്കിടയിലെന് മനം കുതി൪ത്തീടുന്നു
ഉണങ്ങിനേ൪ത്തൊരാ പ്രണയ പുഷ്പങ്ങള്‍
ശതശതാഖികള് വാനില്‍ പട൪ത്തിയ
മുകുളമേതിലും പുഷ്പം നിറചൊരാ
പ്രണയമാമരം കാറ്റിലാടീടുമ്പോള്
ഹ്രദയപുഷ്പങ്ങള് മഴപൊഴിച്ചീടുന്നു.
കളകളാരവം കാറ്റിലൊഴുക്കിയ
പ്രണയമാക്കിളിയകന്നു പോയീടുമ്പോള്‍
വ്രണിതദുഖക്കടലായി പാട്ടുകള്‍
പഴയകൊമ്പിന് മുകളില്‍ മുഴങ്ങുന്നു
പിരിയുവാന്‍ നേരമാമരക്കൊമ്പില് നാം
പ്രണയപൂ൪വ്വം കുറിച്ചിട്ട വാക്കുകള്‍
മഴയും മഞ്ഞുമേറ്റിന്നു മാഞ്ഞിടാം-
പ്രളയമാമരം കടപുഴക്കീടിലാം.
6 comments:
അരുതുചൊല്ലുവാന് നന്ദി
കരച്ചിലിന് അഴിമുഖം നമ്മള് കാണാതിരിക്കുക
-ദളിതം പോലുള്ളവ ഒന്നുകൂടി നോക്കരുതോ?
പ്രണയവസന്തം തന്നെ
നിങ്ങളൊക്കെക്കൂടി പ്രണയത്തെ വൃത്തികേടാക്കും.
വിഷയം മാറ്റിപ്പിടിക്കു
ദയവായി.
പ്രണയത്തിലെ
വ്രിത്തികേടുകള്‍
പ്രനയിക്കുന്നവരുടെ
ശേഷിപ്പുകളായിരിക്കട്ടെ.
നിങ്ങല്‍ എഴുതിഷ്ടാ
ഹൊ...!
എല്ലാവ൪ക്കും നന്ദി
Post a Comment