സൌദി അറേബ്യയുടെ വരണ്ട ആകാശത്തു നിന്നും ഒരു തിരുവാതിര ഞാറ്റുവേലയിലേക്കാണ് ഞാന് വീമാനമിറങ്ങിയത്. നെടുമ്പാശേരിയില് വാഹനം നിറുത്തുമ്പോള് ചില്ലു നിറയെ മഴത്തുള്ളികളായിരുന്നു.
പണിയുപേക്ഷിച്ചു പോന്നവനെ നാടിനുവേണ്ടാതായി. പക്ഷെ മഴവെറുത്തില്ല എനിക്കുമേല് അവള് അറിഞ്ഞു പെയ്യുകയാണ്. വിവാഹശേഷം ആദ്യമായി നാട്ടിലെത്തിയവനോട് ദീ൪ഘനാളത്തെ വിരഹം മറന്ന് പുതുമ മാറാത്ത നവവധുപോലെ മഴ ഒരവിവാഹിതനെ മോഹിപ്പിക്കുന്നു.
തട്ടിന്പുറത്ത് കിടന്നുപഴകിയ കവിതാപുസ്തകം എലികള് കാഷ്ഠിച്ചും ചിതലുകള് ചിത്രം വരച്ചും മനോഹരമാക്കിയിരുന്നു. ചുരുക്കത്തില് ഞാനില്ലാതിരുന്ന രണ്ട് വ൪ഷങ്ങളിലും കവിതായെഴുത്ത് മുറപോലെ നടന്നുകൊണ്ടിരുന്നു.
പ്രീഡിഗ്രിക്കുപഠിക്കുന്ന കാലത്ത് എഴുതിയ ചില കവിതകള് ഇന്ന് വായിച്ചപോള് എനിക്ക് ലജ്ജ തോന്നി, നഗ്നനായി ജനമധ്യത്തില് നില്ക്കുന്നതായി എനിക്ക് അനുഭവപെട്ടു. ഓരോ കവിതയ്ക്കു പിറകിലും ഓരോകഥകളുണ്ടായിരുന്നു,
കൂട്ടുകാരനായി എഴുതിയ കവിതകള്, കവിത വായിച്ചവള് പ്രണയം ഭാവിച്ചത്. പഠിപ്പുനി൪ത്തി സുഹ്രത്ത് ഓട്ടറിക്ഷ ഡ്രൈവറായപോള് കവിതയ്ക്കു മുകളിലെ പ്രണയം മറന്നവള് ലീവിനുവന്നവനെക്കെട്ടി മുന് കാമുകന്റ ഓട്ടറിക്ഷയില് വയറുവീ൪പ്പിച്ച് ഡോക്ടറെകാണാന് പോയത്.
(‘സുഹ്രത്ത്’ ആഖ്യാതാവുതന്നെയാണെന്നത് സത്യമല്ല)
കവിതകള് താഴെകൊടുക്കുന്നു...
എന്റ കഴിഞ്ഞകാലത്തിനും പ്രണയലോലമായ വരികള്ക്കും മാപ്പുതരിക........
പ്രീഡിഗ്രി, പ്രണയം കീഴ്പ്പെടുത്തിയകാലം.കവിത-1
പ്രണയകം
പ്രിയവസന്തമെ വരികയെന് ചാരത്തു
മധുരസ്വപ്നം നിറം പക൪ന്നാടുവാന്
ഹ്രദയ തന്ത്രികള്മീട്ടുന്ന സംഗീതം
മതിവരാതെയകന്നുപോകല്ലീനീ
നിറനിലാവത്തു നിശബ്ദമോമനേ
വിജനമീപുഴയോരത്തു മേകനായ്
അധികവേപഥു പൂണ്ട മനസ്സുമായ്
പ്രണയതാരകം നോക്കിക്കിടപ്പു ഞാന്
ഒരു ദിനം നിന്നെകാണാതിരിക്കുകില്
കഠിനമാദിനം പോയ് മറഞ്ഞീടുവാന്
മഴയെകാത്തുള്ള വേഴാമ്പല്ല പോല് മനം
വ്രണിതമാകുന്നു,കാത്തിരിക്കുന്നു ഞാന്
പറയുവാനറിയില്ലെനിക്കെന്റയീ-
കരളിനുള്ളിലെ വിമലചിന്തകള്
പ്രണയമാണെനിക്കു നിന്നോടെന്നു
കരുതുവാന് മനം പറഞ്ഞീടുമ്പോള്
ളതിലും നലോരു വാക്കുതേടുവാ-
നസാധ്യമോമനേ മാപ്പു നല്കീടുനീ....
2 comments:
പുതുമഴയില്‍ പുളകം കൊള്ളാത്ത മണ്ണും അനുരാഗത്താല്‍ തരളമാകാത്ത ഹൃദയവും ഇല്ലാ..
കൊള്ളാം നന്നായിട്ടുണ്ട്..
ദു:ഖമാണെങ്കിലും
നിന്നേക്കുറിച്ചുള്ള
ദു:ഖമെന്താനന്ദമാണെനിക്കോമനേ..
-കൊള്ളാം ഇന്ദ്രജിത്ത്..നന്നായിട്ടുണ്ട്!
Post a Comment