Jun 30, 2008

ഇരുട്ട്



വെളിച്ചത്തില് നിന്നും
ഇരുട്ടിലേക്ക് നോക്കിയപ്പോള്
പേടി തോന്നി.

ഇരുട്ടും വെളിച്ചവും
തമ്മിലുള്ള അതി൪ത്ഥിരേഖ
സാങ്കല്പികമാണെന്ന അറിവ്
അരക്ഷിതാവസ്ഥയുണ്ടാക്കി.

എതുനിമിഷവും കയറിവരാവുന്ന
ശത്രുവെപ്പോലെ ഇരുട്ട്
തൊടിയില് പതുങ്ങിയിരുന്നു.

പിന്നീട്-
വെളിച്ചം കെടുത്തിയപ്പൊള്
ഇരുട്ട് അതിര് ലംഘിച്ചു.

ഒടുവില്
മഹാന്ധകാരത്തില്
ഞാന് കൂടി ഉള്പ്പെട്ടു.
എല്ലാം കറുപ്പായിമാറി.

പക്ഷെ
പിന്നീടു ഞാന്
ഇരുട്ടിനെ പേടിച്ചിട്ടില്ല.

Jun 29, 2008

പനിച്ചിറകുകള്

പനിക്കിടക്കയിലേക്ക്
എത്രയെത്ര കൂട്ടുകാരാണ്
പറന്നുവരുന്നത്

ഉടല് മുഴുവന് പട്ടില്
പൊതിഞ്ഞ് മഞ്ഞകള്
ചിറകുകളില് ചായങ്ങള്
തേച്ച് വയലറ്റുകള്

പിന്കാലുകള് കൊണ്ട്
ചാടിപ്പറന്ന് നെഞ്ചിലിരിക്കുന്ന
സുന്ദരിപ്പച്ചകള്

കണ്ണിലും മൂക്കിലുമൊക്കെ
അവ൪ ഓട്ടപ്രാന്തികളിക്കും
കണ്ണുതുറക്കുമ്പോള്ക്കും
ഓടിയൊളിക്കും

ഇപ്പൊള് എല്ലാ൪ക്കുമെന്നെ
പേടിയാണ്,അവ൪ക്കറിയില്ലല്ലോ-
എനിക്കവരെ യെന്താരിഷ്ടമാണെന്ന്

പക്ഷെ...അവസ്സാനം
പിന്നെയും ഞാനൊറ്റക്കാകും
കൂട്ടുകാരൊക്കെ പോയ്മറയും

പനിപിടിച്ച ഒരുരാത്രിയില്
കൂട്ടംതെറ്റിപറന്നുവന്ന
ഒരു നിശാശലഭത്തിനും
ഒരു പുല്ച്ചാടിക്കുമൊപ്പം
ഉറങ്ങാതെ കിടന്നു.

മഹാമാരികള് ഒറ്റപ്പെടുത്തിയ
കുഞ്ഞുങ്ങള്ക്ക്
അവരുടെ നഷ്ടമായ
കളിയിരമ്പങ്ങള്ക്ക്
കവിത സമ൪പ്പിക്കുന്നു
..

Jun 28, 2008

വിരഹാതുരം

ഓട്ടഗ്രാഫ്
വേ൪പിരിയല്
അറുത്തെറിയുന്ന സൌഹ്രദം
ഇനിയൊരു കാഴ്ച-
ഹ്രദയത്തിന്റ സ്വാ൪ത്ഥത

കാടുകയറിയ ഇടവഴി
അകലങ്ങളിലെ ഒറ്റയാന് പക്ഷി
യാത്രയുടെ അവസാനം
നിന്റ കണ്ണുനീ൪
എന്റ ശാഠ്യങ്ങള്

ചിത്രം
നിന്റ മുഖം നോക്കി
ഞാന് വരച്ച ചിത്രം
എന്റ ഹ്രദയത്തിന്റ
അറ്റു പോയകണ്ണികള്
വിളക്കി ചേ൪ക്കുന്ന
ഋജു രേഖകളായിരുന്നു

കൊള്ളിലെന്ന്
നീ പറഞ്ഞപോള്
തുണ്ടം തുണ്ടമായി
കാറ്റിന്റ വായിലേക്ക്
അതിറങ്ങിപോയി.

Jun 27, 2008

അ൪ത്ഥാന്തരന്യാസം

നഖപ്പാടുകള്
വേദനയിലുപരി
സൌഹ്രദ ചിഹ്നങ്ങള്

നഷ്ടപെടലുകള്
അന്ധന്റ കാഴ്ചയുള്ള
കണ്ണുകള്

വളപൊട്ടുകള്
എനിക്കുവേണ്ടി
ഉടച്ചുകളഞ്ഞ ചില്ലുകള്

പ്രണയങ്ങള്
സാങ്കല്പിക ഭോഗത്തിലേക്കുള്ള
ഇടവഴികള്

സൌഹ്രദങ്ങള്
ഉള്ളം കൈയ്യിലമരുന്ന
പരുപരുപ്പ്

കവിതകള്
പിറന്നരൂപത്തിലുള്ള
മനസ്സും ശരീരവും

Jun 25, 2008

ജാരജീവിതം.

പകലില് ഞാന് നിങ്ങളുടെ
പതിവു കാഴ്ചക്കാരനാണ്
പക്ഷെ ഇരുട്ടില് എന്നെ തിരക്കരുത്.


വിജാഗിരികളില് എണ്ണയിട്ട്-
ഘടികാരങ്ങളില് കണ്ണുകള് നട്ട്
എന്നെ കാത്തിരിക്കുന്നവരുണ്ട്.


മീശവച്ചവന്റ ആശകള്
പഴയപന്തയക്കഥയിലെ
മുയലിനെപോലെയാണ്.


പകുതിയോടി ശീഘ്രമുറങ്ങും
പക്ഷെ അപോഴൊന്നും-
പന്തയമവസാനിച്ചിട്ടുണ്ടാവില്ല.


ഞാന് കുറുകിക്കറുത്ത ഒരുആമയാകുന്നു,
പുറത്തേക്കു നീട്ടുന്ന അറ്റം തടിച്ചതല
പതിഞ്ഞ കാലടികള്, കറുത്ത ശരീരം.

വെളുത്തവനായ യശമാനരേ...
വെളിച്ചത്തില് ഞാന് നിന്റ ഭൃത്യനാണ്,
ഇരുട്ടില് നിന്റ സ്വത്തിന്റ അവകാശിയും.

അ൪ദ്ധരാത്രിയില് സൂര്യനുദിച്ചാല്-
ലോകം കീഴ്മേല് മറിയപെടും
പക്ഷെ നഷ്ടം മുഴുവന് നിങ്ങള്ക്കാകും.

Jun 24, 2008

ചുള്ളിക്കാടും ഒ.വി. വിജയനും

തണലിന്റ നിരീക്ഷണം പൂ൪ണ്ണമായും ശരിയാണ്
ചുള്ളിക്കാടും ഒ.വി. വിജയനും ശക്തമായി എഴുത്തിനെ
ബാധിച്ച എന്റ പ്രീഡിഗ്രികാലത്തേതാണ്
ഈ കവിത.

‘ദളിത’ ത്തിലെത്തുമ്പോള് ചെറുതായി ഞാന്
മോചിതനാകുന്നുവെന്ന് കരുതുന്നു.

തണലിന് സ്നേഹപൂ൪വ്വം നന്ദി രേഖപെടുത്തുന്നു

പ്രണയമാമരം. കവിത- 2

പഴയകാലം മറന്നു നീയെങ്കിലും
പകലുപിന്നെയുമുദിച്ചുയ൪ന്നീടിലും
പ്രിയ വസന്തത്തരുവിന്റയോ൪മ്മകള്
ഇരുളിന് മേഘം മറയ്ക്കുവതെങ്ങിനെ

പഴയപുസ്തകത്താളിന്നടിയിലായ്
വളരെ പണ്ടുനാം കുറിച്ചിട്ട വാക്കുകള്-
ക്കിടയിലെന് മനം കുതി൪ത്തീടുന്നു
ഉണങ്ങിനേ൪ത്തൊരാ പ്രണയ പുഷ്പങ്ങള്

ശതശതാഖികള് വാനില് പട൪ത്തിയ
മുകുളമേതിലും പുഷ്പം നിറചൊരാ
പ്രണയമാമരം കാറ്റിലാടീടുമ്പോള്
ഹ്രദയപുഷ്പങ്ങള് മഴപൊഴിച്ചീടുന്നു.

കളകളാരവം കാറ്റിലൊഴുക്കിയ
പ്രണയമാക്കിളിയകന്നു പോയീടുമ്പോള്
വ്രണിതദുഖക്കടലായി പാട്ടുകള്
പഴയകൊമ്പിന് മുകളില് മുഴങ്ങുന്നു

പിരിയുവാന് നേരമാമരക്കൊമ്പില് നാം
പ്രണയപൂ൪വ്വം കുറിച്ചിട്ട വാക്കുകള്
മഴയും മഞ്ഞുമേറ്റിന്നു മാഞ്ഞിടാം-
പ്രളയമാമരം കടപുഴക്കീടിലാം.

Jun 23, 2008

പ്രീഡിഗ്രി, പ്രണയം കീഴ്പ്പെടുത്തിയകാലം.കവിത-1

സൌദി അറേബ്യയുടെ വരണ്ട ആകാശത്തു നിന്നും ഒരു തിരുവാതിര ഞാറ്റുവേലയിലേക്കാണ് ഞാന് വീമാനമിറങ്ങിയത്. നെടുമ്പാശേരിയില് വാഹനം നിറുത്തുമ്പോള് ചില്ലു നിറയെ മഴത്തുള്ളികളായിരുന്നു.
പണിയുപേക്ഷിച്ചു പോന്നവനെ നാടിനുവേണ്ടാതായി. പക്ഷെ മഴവെറുത്തില്ല എനിക്കുമേല് അവള് അറിഞ്ഞു പെയ്യുകയാണ്. വിവാഹശേഷം ആദ്യമായി നാട്ടിലെത്തിയവനോട് ദീ൪ഘനാളത്തെ വിരഹം മറന്ന് പുതുമ മാറാത്ത നവവധുപോലെ മഴ ഒരവിവാഹിതനെ മോഹിപ്പിക്കുന്നു.

തട്ടിന്പുറത്ത് കിടന്നുപഴകിയ കവിതാപുസ്തകം എലികള് കാഷ്ഠിച്ചും ചിതലുകള് ചിത്രം വരച്ചും മനോഹരമാക്കിയിരുന്നു. ചുരുക്കത്തില് ഞാനില്ലാതിരുന്ന രണ്ട് വ൪ഷങ്ങളിലും കവിതായെഴുത്ത് മുറപോലെ നടന്നുകൊണ്ടിരുന്നു.

പ്രീഡിഗ്രിക്കുപഠിക്കുന്ന കാലത്ത് എഴുതിയ ചില കവിതകള് ഇന്ന് വായിച്ചപോള് എനിക്ക് ലജ്ജ തോന്നി, നഗ്നനായി ജനമധ്യത്തില് നില്ക്കുന്നതായി എനിക്ക് അനുഭവപെട്ടു. ഓരോ കവിതയ്ക്കു പിറകിലും ഓരോകഥകളുണ്ടായിരുന്നു,

കൂട്ടുകാരനായി എഴുതിയ കവിതകള്, കവിത വായിച്ചവള് പ്രണയം ഭാവിച്ചത്. പഠിപ്പുനി൪ത്തി സുഹ്രത്ത് ഓട്ടറിക്ഷ ഡ്രൈവറായപോള് കവിതയ്ക്കു മുകളിലെ പ്രണയം മറന്നവള് ലീവിനുവന്നവനെക്കെട്ടി മുന് കാമുകന്റ ഓട്ടറിക്ഷയില് വയറുവീ൪പ്പിച്ച് ഡോക്ടറെകാണാന് പോയത്.
(‘സുഹ്രത്ത്’ ആഖ്യാതാവുതന്നെയാണെന്നത് സത്യമല്ല)



കവിതകള് താഴെകൊടുക്കുന്നു...
എന്റ കഴിഞ്ഞകാലത്തിനും പ്രണയലോലമായ വരികള്ക്കും മാപ്പുതരിക........


പ്രീഡിഗ്രി, പ്രണയം കീഴ്പ്പെടുത്തിയകാലം.കവിത-1

പ്രണയകം

പ്രിയവസന്തമെ വരികയെന് ചാരത്തു
മധുരസ്വപ്നം നിറം പക൪ന്നാടുവാന്
ഹ്രദയ തന്ത്രികള്മീട്ടുന്ന സംഗീതം
മതിവരാതെയകന്നുപോകല്ലീനീ

നിറനിലാവത്തു നിശബ്ദമോമനേ
വിജനമീപുഴയോരത്തു മേകനായ്
അധികവേപഥു പൂണ്ട മനസ്സുമായ്
പ്രണയതാരകം നോക്കിക്കിടപ്പു ഞാന്

ഒരു ദിനം നിന്നെകാണാതിരിക്കുകില്
കഠിനമാദിനം പോയ് മറഞ്ഞീടുവാന്
മഴയെകാത്തുള്ള വേഴാമ്പല്ല പോല് മനം
വ്രണിതമാകുന്നു,കാത്തിരിക്കുന്നു ഞാന്

പറയുവാനറിയില്ലെനിക്കെന്റയീ-
കരളിനുള്ളിലെ വിമലചിന്തകള്

പ്രണയമാണെനിക്കു നിന്നോടെന്നു
കരുതുവാന് മനം പറഞ്ഞീടുമ്പോള്
ളതിലും നലോരു വാക്കുതേടുവാ-
നസാധ്യമോമനേ മാപ്പു നല്കീടുനീ....

ഒരു മരം,ഒരു മനുഷ്യന്

കടലെടുത്തുപോയ
ഓരോ കരയിലും
നനവുകള് അകക്കാമ്പിലേക്ക്
ഊ്൪ന്നിറങ്ങുന്ന
ഊഷരഭുമിയിലും
മരണം നട്ടുവള൪ത്തുന്ന
ആസക്തിയുടെ
വള്ളിച്ചെടികളിലും
നാളെയ്ക്കുവേണ്ടി
ഒരു ബീജം
അവന് കരുതിവെക്കാറുണ്ടായിരുന്നു.

ആഴങ്ങളിലേക്കിറങ്ങുന്ന
വേരുകളില് നിന്നും
ഒരു ഹരിതകണം
അവന് സ്വപ്നം കണ്ടു
കാലാന്ത്യത്തില്
വിത്ത് മുളപൊട്ടിയതറിഞ്ഞ്
അവന് സന്തോഷിച്ചു

സിരകളിലെ രക്തം
ശിഖിരങ്ങളിലേക്ക് പട൪ത്തി
മാംസകോശങ്ങളെ വിഘടിപ്പിച്ച്
വേരുകള്ക്ക് നല്കി
ഇരണ്ട രാത്രികളില്
അവന് ഘനീഭവിച്ചു
ഒടുവില്....
ഇലയനങ്ങാത്ത
ഒരു നിമിഷത്തില്
അവനൊരു മരമായ് മാറി.

Jun 22, 2008

സത്രം

ഇരുളിലേക്ക് തുറക്കുന്ന വാതിലുകള്ക്ക്
മരണത്തിന്റ ഗന്ധമുള്ള ചായം തേച്ചിട്ടുണ്ട്

നീളമുള്ള ചുരുണ്ട മുടിയിഴകള്
പരുക്കന് കിടക്കകള്ക്ക് ചൂടുപകരുന്നുണ്ട്

കറുത്തപ്രതലത്തില്
ചിതറിക്കിടക്കുന്ന സിഗററ്റ് കുറ്റികള്

കടുത്ത സൌഹ്രദങ്ങളുടെ
പ്രതീകങ്ങളാണ്
ഇരുളില് നിന്നും എത്തിനോക്കുന്ന
നിഴലുകള്ക്ക്

ത്രഷ്ണനശിക്കാത്ത ആത്മാവുകളുടെ
മുഖ സാമ്യമുണ്ട്

Jun 21, 2008

സിംഫണി

അവള്

പലവട്ടം ഉപഭോഗിച്ചുമടുത്ത വാക്ക്
ഭംഗിയുള്ള പുറംതോടിനകത്ത്
വിശേഷവസ്ത്രം ധരിച്ചുറങ്ങുന്ന ജീവി
കരയുന്തോറും ചുവക്കുന്ന മുഖം

അവന്

ഉന്നതമോഹമുള്ള ചൊറിയന് തവള
ആയോധനത്തിന്റെ അതിവിശ്വാസം
കുന്നിന് മുകളില് നിന്ന് താഴേക്ക്
വേണ്ടായിരുന്നു എന്ന തോന്നല്

കവിത

വിസര്ജ്ജനത്തിനുമുന്നുള്ള അസ്വസ്ഥത
സുരതാര്ധത്തിലെ ആത്മീയത
ഇടയ്ക്കു കയറിവരുന്ന അന്ധത
അല്പ്പനേരത്തെ സ്വാര്ത്ഥത

12/5/99

Jun 20, 2008

ചില്ല

അടുത്തിടെ ചില്ല എന്ന ഒരു ബ്ളോഗുവായിക്കാനിടയായി
വായിച്ചുതീര്ന്നപ്പോള് വൈകിപ്പോയതിലായി ദുഖം
ചില്ലയ്ക്ക് നല്ലതുവരട്ടെ...പുതിയ പൂക്കള് വിരിയട്ടെ.....

പ്രിയ ഫസലിക്ക, ചില്ലയുടെ ലിങ്ക്
www.kudil-thanal.blogspot.com

കവിതയുടെ വഴികള്

ഇരുളില് കാറ്റായടുത്തു കൂടുമ്പൊഴും
പിടിതരാതെയകന്നുപോകുന്നു നീ
തിരമുറിച്ചുള്ള സ്വപ്നജലയാത്രയില്
ഒരു ദിശാതാരം നീയുദിച്ചീടുന്നു

Jun 13, 2008

സ്വയംഹത്യോപകരണ വിപണനമേള

ജാലകപ്പടിയിലെ
ബ്ളെയ്ഡുകള്
എന്നെ നോക്കി കണ്ണുചിമ്മുമ്പോള്
കൈത്തണ്ടയിലെ ഞരമ്പുകള്
പുഞ്ചിരിതൂകുന്നു.

മോടിയില്
അണിനിരത്തിയിരിക്കുന്ന
വിവിധതരം കൊലക്കയറുകള്
കഴുത്തിനെ വശീകരിക്കുന്നു

ഉറപ്പുള്ള
അച്ചുതണ്ടുകളുമായി
പൊട്ടിവീഴാത്തപങ്കകള്
അഹങ്കരിക്കുന്നു

വിഷദ്രാവകകുപ്പികള്
ചില്ലലമാരകളിലിരുന്ന്
കൊതിപ്പിക്കുന്നു

പഞ്ചഭൂതങ്ങളുടെ
പേരുപറഞ്ഞ്
മണ്ണെണ്ണയും
പാചകവാതകവും
പോരടിക്കുന്നു

ഉയരവും ആഴവും
തമ്മില് തല്ലുന്നു

സ്വയം ഹത്യോപകരണങ്ങള്
മത്സരവിപണനം തുടരുന്നു

മരണമല്ലാതെ മറ്റൊന്നും
വിനിമയം ചെയ്യാനില്ലാതെ
നഗ്നനും ക്ഷീണിതനുമായ
രാജാവ്* പകച്ചുനില്ക്കുന്നു

* “consumer is the king “- a marketing concept
2000/march

Jun 10, 2008

അവന്

കവിതയെഴുതുന്നത്
ഞാനല്ല
അവനാണ്
വാക്കുകള്ക്ക്
വിത്തും വളവുമിട്ടതും
അവനാണ്
കളപറിച്ചതും
നിലമുഴുതതും
അവന് തന്നെ
വിതയേറ്റുമ്പോള്
ഒരുമണി പോലുമെടുക്കാതെ
എല്ലാമെനിക്കുതന്ന്
വിഡ്ഢിച്ചിരിയുമായി
നടന്നു പോകും

ഇടയ്ക്ക് രാത്രിയില്
വാതില് മുട്ടും
തോളില് കൈയ്യിട്ട് നടക്കും
കഥപറയും
പാട്ടുപാടും
ശല്യക്കാരനാണ്
പക്ഷെ പാവവും

ഇപ്പോഴവനെ
കാണാറില്ല
എങ്ങുപോയോ
ആവോ?

16 SEPT 2004

Jun 9, 2008

നിലപാടുകള്

കുറിവരച്ചവരൊക്കെ
വര്ഗ്ഗീയവാദികളാണെന്നു പറയുന്നത്
താടിവെച്ചവരൊക്കെ ബിന് ലാദനാണെന്നു
പറയുംപോലെ അശ്ളീലമാണ്.

കുന്നില് മുകളിലെ വന്മരങ്ങള്
മാത്രമല്ല താഴ്വാരത്തെ അസംഖ്യം
പുല്ലുകള് കൂടി പ്രാര്ത്ഥിച്ചിട്ടാണ്
മഴപെയ്യുന്നത്

Jun 8, 2008

ഷിബാകുഷ

ഞങ്ങളുടെ ഭാര്യമാര്ക്ക്
ഇണചേരാന് ഭയമാണ്
ഞങ്ങളുടെ പ്രാപ്തിയുടെ
അളവുകോലിനെ അവര്
അവിശ്വസിക്കുന്നതിനാലല്ല
സഹനത്തിന്റെ പാത അവര്ക്ക്
വശമില്ലാത്തതല്ല
പിറവിയുടെ ആന്തരിക വേദന
അവര്ക്ക് അപ്രീയവുമല്ല
ഉല്പ്പാദനത്തിന്റെ,
പുരോഗതിയുടെ പാത
അവര്ക്കു മുമ്പില്
സുവ്യക്തവുമാണ്
പിന്നെ എന്തുകൊണ്ടാണ്
അവര് ഭയക്കുന്നത്?
മക്കളെ കണ്ണില്ലാത്തവരായി
കാലില്ലാത്തവരായി കാണാന്
ആഗ്രഹമില്ലാത്തതിനാല്
അണുവിഷത്തിന്റെ ചാലകതയെ
അവര് തങ്ങളിലൊതുക്കുന്നു.
2000
ഷിബാക്കുഷ- ഹിരോഷിമ അണുസ്ഫോടനത്തിന്റെ ജീവിക്കുന്ന ഇരകള്.

പ്രാവുകള് പ്രണയത്തിന്റെ ചിഹ്നങ്ങളാണ്,

പെണ്കുട്ടികളെ പ്രേമിക്കുന്നത്
പ്രാവുകളെ ഇണക്കുന്നപോലെയാണ്

മറ്റൊരു ബന്ധത്തിന്റെ ചിറകുകളരിഞ്ഞ്
സ്വന്തം വ്യക്തിപ്രഭാവത്തിന്റെ
ഈര്ച്ചമരക്കൂടുകളില് അടച്ചിടുമ്പോള്
ആദ്യമായവള്ക്ക് ശിക്ഷകനോട്
വെറുപ്പുതോന്നും

പിന്നീട് പുതുചിറകുകള് മുളക്കുമ്പോള്
ശിക്ഷകനായിരിക്കും അവള്ക്കു പ്രീയന്

ഇടയ്ക്കിടെ വാരിയെറിയുന്ന
വികാരത്തിന്റെ ഗോതമ്പുമണികള്
പ്രാവിലും പെണ്ണിലും ആവേശമുണര്ത്തും

ക്ഷമയോടെ കാത്തിരുന്നാല്
എന്നുമെന്നും പ്രണയം ഭാവിച്ചാല്
അവള് പറന്നുവന്ന് കൈവെള്ളയിലിരിക്കും

ഭയക്കേണ്ടത് കൂട്ടത്തോടെ പറന്നിറങ്ങുന്ന
കാട്ടുപൂവന്മാരെയാണ്

പ്രണയത്തിന്റെ സംരക്ഷിത ലാസ്യത്തില് നിന്ന്
സ്വാതന്ത്രത്തിന്റെ തീക്ഷ്ണാത്ഭുതങ്ങളിലേക്ക്
അവള്ക്ക് കണ്ണുനീളരുത്

അല്ലെന്കില്....
ഒഴിഞ്ഞകൂടുമായി കാത്തിരിക്കേണ്ടിവരും.
2003/4

കാതുകുത്താത്ത ഒരു പെണ്കുട്ടിക്ക്...

പാതിരാവിലുണര്ച്ചയില് നിന്
സ്മേരമാം മുഖ ശ്രീയുദിച്ചപോല്
ജാലകത്തിലൂടെന് മേനിയാകവേ
ഛായം പൂശി രസിക്കുന്നു ചന്ദ്രിക

കവിത വിരിയാന് മടിക്കുമെന് മേശമേല്
വാക്കുചിതറി മടിക്കുമെന് ചിന്തയില്
കനല് വെളിച്ചം പോലിടിമുഴക്കം പോല്
കുതറിയെത്തുന്നു നിന് സര്ഗ്ഗ ഭാവന

അധിക ക്ളേശം സഹിച്ചു നീയേകിയ
അരിയൊരാ ശംഖു പൂഷ്പമിന്നെന് മുറി
മധുരമാമൊരു യവനകിന്നര-
ക്കഥയിലെ ശയന ഗേഹമായ് തീര്ക്കുന്നു

ഹ്രദയതാളം നിലച്ചുപോയെന്നു നീ
വ്രണിത ചിത്തയായ് എഴുതിയെങ്കിലും
തരളമാമൊരു മിടിപ്പുകേള്പ്പു ഞാന്
അതിമനോഹകം പ്രണയപൂര് വ്വകം

ഇനിയൊരിക്കലുമിരുമിഴികാണാതകന്നു
പോകും നാമിടവഴികളില്-
കൊഴിഞ്ഞൊഴിഞ്ഞു പോമിലകള്-
കേവലം ഹരിതജീവിതം മ്രതി ഭയാനകം.

ഭയപ്പെടുന്നു ഞാന് നറുനിലാവിനെ
പുലരിയില് വരും തണുത്തകാറ്റിനെ
ഇരുപുറം കാണാതിടവഴികളെ
അടര്ത്തി മാറാതലിഞ്ഞ കാലത്തെ
4-2003


പത്രപ്രവര്ത്തക. സുഹ്രത്ത്. കവയത്രി.കാതുകുത്താത്ത പെണ്കുട്ടി.

വരാല്

ഓരോ നാട്ടുകുളത്തിന്റെ
ചളി നിറഞ്ഞ അധോതലത്തിലും
ഓരോ കുളവരാല് ഒളിച്ചിരിക്കുന്നു

ഓരോ ഗ്രാമത്തിന്റ
ഘനം തൂങ്ങുന്ന ശാന്തതയിലും
ഓരോ യുവകവി വീമ്പിളക്കുന്നു

കുളത്തിനപ്പുറം നാടുണ്ടെന്നോ
നാടിനറ്റത്ത് കടലുണ്ടെന്നോ
കുളവരാല് അറിയുന്നില്ല

കര്ക്കിടകം കഴിഞ്ഞ് ചിങ്ങമഴയത്ത്
വെള്ളം കയറുമ്പോള്
ചില പരലുകള് ഒലിച്ചു വരും

കന്നികഴിഞ്ഞ് തുലാത്തിന്
വെയിലുദിക്കുമ്പോള്
അവ തിരിച്ചുപോകും

എന്റ ഗ്രാമത്തിലെ നാട്ടുകുളത്തില്
വരാലുകളില്ല, വരാലില്ലാത്ത കുളത്തില്
ചെറുമീനുകള് യുദ്ധം തുടങ്ങി

കുളത്തിനപ്പുറം കടലുണ്ടെന്നോ
കടലില് തിമിംഗലങ്ങളുണ്ടെന്നോ
അവരറിയുന്നില്ല്.

5/2002

Jun 7, 2008

നീലനിലാവ്

അത്രമേല് സ്നേഹിക്കയാല്
നിലാവിനെ, നിന്നെയും
തത്ര നീലാംബരം, നിര്മ്മലം
നിശ്ചലം ശ്യാമ വര്ണ്ണം

31-7-2004

BLUE MOON.രണ്ടു പൌര്ണ്ണമികള് ഒരുമാസത്തില് വരുന്നതിനെ ബ്ളുമൂണ് എന്നു പറയുന്നു

മരണമടഞ്ഞവരുടെ ഭാര്യമാര്

മരണമടഞ്ഞവരുടെ ഭാര്യമാര്
രാത്രികളില് എന്തു ചെയ്യുകയായിരിക്കും ?

ചിലര് മെഴുകുതിരികള് വച്ച് ധ്യാനിക്കുമായിരിക്കും
പരേതന്റ വിയര്പ്പുമണക്കുന്ന
ഉടയായകള് ധരിക്കും
അരൂപിയായ അവനു വേണ്ടി
ജനവാതിലുകള് തുറന്നിടും
സ്വപ്നത്തില്, മൂര്ച്ചയില്
അവന്റ പേരു ചൊല്ലിവിളിക്കും
ബോധത്തില്
മാറിടം മെത്തയിലമര്ത്തും
പിന്നെ, കാമം കരിച്ചിലായി മാറും
രതി ആരതിയായും

ചിലര് വിവാഹിതയുടെ ചിഹ്നങ്ങള്
പാടെ ഉപേക്ഷിക്കും
അലസവസ്ത്രങ്ങളിലൂടെ
ഹ്രദയത്തിലേക്കുള്ള
കവാടം വെളിപ്പെടുത്തും

വിരക്തിയുടെ സൌമനസ്സ്യങ്ങളിലൂടെ
ആസക്തികളിലേക്ക് ഊര്ന്നിറങ്ങും
അവരുടെ പകലുകള് വിരസങ്ങളായിരിക്കും
രാത്രികള് ഉത്സവങ്ങളും
പലശരീരങ്ങളിലൂടെ അവര്
പരേതനെ പുനസ്രഷ്ടിക്കും

ദൈവം പക്ഷെ അവരുടെ
ഭാഗത്തായിരിക്കും.

15-4-2004

മരച്ചില്ലയില് കൊരുത്ത കാലുകള്

ആണി
തറച്ചുനിന് നെഞ്ചില്
പിഴചൊരെന് കയ്യാല്
മുറിപ്പെടുന്പൊഴും
ശപിച്ചതില്ല നീ..

വീഞ്ഞ്
പകുതി രാത്രിയില്
വിരുന്നു മേശമേല്
ഹൃദയരക്തം
പകര്ന്നു തന്നു നീ..

അപ്പം
നിണം നിറഞ്ഞൊരീ
പരന്നപാത്രത്തില്
മതിവരുവോളം
ഭൂജിച്ചു നിന്നെ ഞാന്

പണം
അമിതമാര്ത്തിയാല്
കലങ്ങിയെന് കാഴ്ച
പണക്കിലുക്കത്തില്
മയങ്ങിയെന് മനം

കുമ്പസാരം
എനിക്കുമാത്രമീയക്കല് ദാമകള്
എനിക്കുമാത്രമീ കറുത്തപാറകള്
എനിക്കുമാത്രമീ മരമണ ജീവനം
നിനക്കു നല്കുന്നെന് മനസ്സിനുള്ത്തടം

മരണം
തലതകര്ന്നു ഞാന്
പിടഞ്ഞു ചാകവേ
തരികെനിക്കു നീ
മറവി ദൈവമേ..

ഉയിര്ത്തെഴുന്നേല്പ്പ്
മരണഗ്രദ്ധ്രങ്ങള്
വലം പറക്കവെ
ഉയിര്ത്തു നീയെന്റെ
മനസ്സിനുള്ളിലും


-പ്രസ്സ് അക്കാദമി ഹോസ്ററല് മുറിയില് ഒരു രാത്രിയില് അനുരാജാണ് കവിതക്ക്തുടക്കമിട്ടത്.കാത്തോലിക്ക സഭയുടെ സമ്മാനം നേടിത്തന്നു ഈ കവിത. ത്രീശൂര് ആര്ച്ച് ബിഷപ്പില് നിന്ന് സമ്മാനം വാങ്ങുമ്പൊള് അവനെ ഞാന് ബോധപൂര് വ്വം മറന്നു.

Jun 5, 2008

മഴയില് മരിച്ചവരിലൊരുവന്

മഴ ഒരിക്കലും പിടിതരാത്ത ആത്മാവുകളാകുന്നു-
പ്രണയത്തിന്റ കയ്പവല്ലരികള്ക്ക് അവള് തുണയാകുന്നു.

വിളറിവെളുത്ത ആകാശം-
സ്വപ്നങ്ങള്ക്കുള്ള വിടര്ന്ന പാനപാത്രങ്ങളാകുന്നു
മരണത്തിനും ജീവിതത്തിനുമിടയില്-
സ്വയം വെന്തുമതിയാകാത്ത ഈയലുകള്....

അകന്നുമാറിയവള്ക്ക് ഓറ്മ്മകളാകുന്നു മഴ.
ഓരോതുള്ളിയും എന്റ വിരലുകളെ-
അവളില് അടയാളപ്പെടുത്തട്ടെ..

ഇവിടെ മഴതീരുകയാണ്...
പ്രണയത്തിന്റ ആത്യന്തചിന്തകളുമായി
എന്റെ ആത്മാവും...

സ്വയം തൊഴില്

സ്വയം തൊഴില്
ചെയ്യുന്നവരെ
പ്രോല്സാഹിപ്പിക്കാത്തവരാണ്
അധികവും

ഒന്നുകില്
ആളെവെച്ച്
പണിയെടുപ്പിക്കണം
അലെ്ലന്കില്
ആര്ക്കെങ്കിലും
പണിയെടുത്തു
കൊടുക്കണം
സ്വയംതൊഴില് മാത്രം
അരുത്

ചോദ്യപേപ്പറുകളില്
സ്വയംതൊഴില്
പിരിച്ചെഴുതാന്
വരാറില്ല.

കുട്ടികള്
സംശയം ചോദിച്ചാല്
ടീച്ചറ്മാര്
ബ ബ ബയടിക്കും

ടെലിവിഷന് കാണാം
പത്രപരസ്യം വായിക്കാം
മാറ്റിനി നൂണ്ഷൊ
എല്ലാമാവാം

വഴിയരികിലെ
സിനിമാപോസ്റ്റര്
നോക്കി
എത്രനേരം വേണമെന്കിലും
നില്ക്കാം
പക്ഷെ സ്വയം തൊഴില് മാത്രം
പാടില്ല.


പത്രമാസി്കകളില്
സബ്ബ്എഡിറ്ററ് മാറ്ക്ക്
താക്കീതുണ്ട്
സ്വയംതൊഴില്
അച്ചടിച്ചുകൂടാ.
വായനക്കാരെ
വഴിതെറ്റിക്കരുത്

നിഖണ്ടുകാരന്റകാര്യമാണ്
കഷ്ടം
എങ്ങിനെ വാക്കിനെ
കാണാതിരിക്കും
ബലാല്സംഘം
സ്ത്രീപീഢനം
പിടിച്ചു പറി
നോട്ടിരട്ടിപ്പ്
എല്ലാം തൊഴിലില്ലായ്മ മൂലമാണത്രെ..

സ്വയംതൊഴില് ചെയ്യാന്
പ്രാപ്തിപോയ അപ്പാപ്പന്മാര് പറയും

തൊഴിലില്ലാത്ത
ചെറുപ്പക്കാരാണ്പ്രശ്നമുണ്ടാക്കുന്നത്

Jun 3, 2008

സൈക്കിള്

സൈക്കിളുകള്
ആവറ്ത്തന രസങ്ങളായ
പാരിസ്ഥിതിക വ്യഥകളെ
നിയന്ത്രിക്കുന്ന
ഇരുന്പു ചങ്ങലകള്
മാത്രമല്ല

ഒറ്റ വൈക്കോല് വിപ്ളവം പോലെ
മഹത്തായ ഒരു ആശയം കൂടിയാണ്
ആവശ്യശേഷം വഴിയിലുപേക്ഷിച്ച
ഗറ്ഭനിരോധനയുറയല്ലത്..
പഞ്ചറൊട്ടിച്ച്
ഓടിക്കാവുന്നആത്മബന്ധമാണത്

പള്ളിക്കൂടം

ജന്തുശാസ്ത്രത്തിലെ
ആറാം പാഠം
മൂത്രപ്പുരച്ചുമരില് നിന്നാണ്
ആദ്യം പഠിച്ചത്
പാഠാവലിയിലില്ലാത്ത
പലവാക്കുകളും
പിന്നെപ്പഠിച്ചു

ജോണിമാഷ്
‘പെട്ട ജോണി-
നാമവിശേഷണം
സൌദാമിനിട്ടീച്ചറ്
ഒന്നിനോടോന്നു
സാദ്റ്ശ്യം
ഉപമ

സ്ലേറ്റുപെന്സില്
മാക്കില,മദ്രാസുപഴം
നെല്ലിക്ക,കണ്ണിമാങ്ങ
ഗോട്ടി,പന്പരം
വിനിമയം
ബറ്ട്ടറ് സന്പ്രതായം
മതിലിനു പുറത്തേക്ക്
നിരനിരയായി
മൂത്രിക്കലായിരുന്നു
പ്രധാന വിനോദം
വ്യായാമവും

അങ്ങിനെയാണ്
ഗ്രാഫു വരയ്ക്കാന്
പഠിച്ചത്.

എറണാകുളം അഥവാ കൊച്ചി

നഗരമിപ്പഴും
അങ്ങിനെത്തന്നെ
തമ്മനം,ജട്ടി,മേനക-
കാക്കനാട് പക്ഷെ-
കണ്ട ഭാവമില്ല

കലൂര് സ്റ്റാന്റിലെ
മഞ്ഞപൂക്കളുള്ള
മരത്തിനു കീഴെ
നമ്മള് സംസാരിച്ചു നിന്നിടത്ത്
കുറെ പെണ്കുട്ടികളും
ഒരുകൊറ്റനാടും
ഇപ്പഴുമുണ്ട്

നെല്ലിക്കാ
വില്പ്പനചേച്ചിയുടെ
ഒരുമുല
ഒരു പീളക്കണ്ണന്
കുഞ്ചന് വലിച്ചീന്പുന്നുണ്ട്

ഒന്നിച്ചുണ്ട
ഹോട്ടലുകള്
ഒന്നിച്ചു കണ്ട
തീയ്യറ്ററുകള്
(ഒന്നിച്ചുറങ്ങിയ)
ലോഡ്ജുകള്
ഒക്കെ ഇപ്പഴും
അങ്ങിനെത്തന്നെയുണ്ട്.

പണക്കാരികള്
പാതിതുറന്ന ജാക്കറ്റുകളിട്ടവര്
കാറ്റുകൊള്ളാന് വരുന്ന
മറൈന് ഡ്റെവിന്-
ഇപ്പഴും നീപറഞ്ഞ-
ആ മറ്റേ മണമാണ്

കാനകോരുന്ന
ബാലരാമേട്ടന്
മരിച്ചുപോയിക്കാണും,
ഇപ്പോള് ഫെഡറിക്കാണ്
പക്ഷെ പണ്ടത്തെപ്പോലെത്തന്നെ
എല്ലാമെടുത്ത് പുറത്തിടും
വെള്ളമൊഴുകിപ്പോണ്ടെ

സുഭാഷ് പാറ്ക്കില്
നമ്മളിരുന്ന-
അതേ സിമന്റു ബെന്ചില്
നമ്മളെപ്പോലെ
രണ്ടുപേര്
പക്ഷ അവള്ക്കെങ്ങിനെ
നിന്റെ മുഖം വന്നു...
ശരിക്കും അങ്ങിനെത്തന്നെ.....
ഒരു മാറ്റവുമില്ലാതെ....