Jul 29, 2008

കാമുകരോടൊപ്പം ഒളിച്ചോടിപ്പോകുന്ന വീട്ടമ്മമാ൪, മകളെ പീഢിപ്പിക്കുന്ന അച്ഛന്മാ൪

രണ്ടു കൂട്ടികളുടെ മാതാവും അത്രയൊന്നും സുന്ദരിയല്ലാത്തതുമായ എന്റ അയല്ക്കാരിയായ വീട്ടമ്മ, ജോലി സ്ഥല്ത്തുവെച്ചു മാത്രം പരിചയത്തിലുള്ള അവരേക്കാള് പത്തുവയസ്സ് പ്രായക്കുറവുള്ള മീശപോലും മുളച്ചിട്ടില്ലാത്ത ഒരുവന്റ കൂടെ ഒളിചോടിപോയി..

സാമ്പത്തികമായോ സാമൂഹികമായൊ താഴ്ന്ന നിലയിലുള്ളവരായിരുന്നില്ല എന്റ അയല്ക്കാരി.വിദ്യാഭ്യാസപരമായും അവ൪പിറകിലായിരുന്നില്ല. ലൈംഗികമായ അഭിനിവേശമായിരുന്നോ കാരണമെന്ന് എനിക്കറിയില്ലയെങ്കിലും..

അവരുടെ നാലും ആറും വയസ്സുള്ള കുട്ടികളെ കാണുമ്പോള് ,അമ്മയില്ലാതാകുന്ന അവരുടെ അവസ്ഥയെക്കുറിച്ചോ൪ക്കുമ്പോള്, ഒരു സ്ത്രീ ലൈംഗികമായ ആസക്തികളില് മാത്രം അഭിരമിക്കുകയും പരമപ്രധാനമായ മാതൃത്വമെന്ന വികാരത്തെ അവഗണിക്കുകയുംചെയ്യുമ്പോള്.......
ദൈവമേ...ലോകത്തിന്റ ഗതിയൊ൪ത്ത് ഞാന് വ്യാകുലപ്പെടുന്നു.

ഒരവിവാഹിതന്റ എറ്റവും വലിയ ഭാഗ്യമാകുന്നു വിവാഹിതയുമായുള്ള രഹസ്യ ബന്ധം.ഒരുവിവാഹിതന്റ ഏറ്റവും വലിയ നഷ്ടമാകുന്നു ഭാര്യയുടെ ജാരബന്ധം.

എന്നാല്

ഒരമ്മയുടെ പരപുരുഷബന്ധം നേരിടേണ്ടിവരുന്ന പുത്രന് ലോകത്തില് വെച്ച് ഏറ്റവും കൊടിയ ശാപം കിട്ടിയവനാകുന്നു.

സ്വന്തം മകളെ ലൈംഗികമായിപീഢിപ്പിച്ചതിനു ശേഷം സുഹൃത്തുക്കള്ക്കുകാഴ്ചവെച്ചും ഒടുവില് ക്രൂരമായി കൊലപാതകം ചെയ്തവന്റചിത്രം വ൪ത്തമാനപത്രത്തിലിരുന്ന് തിളയ്ക്കുന്നു...

എനിക്കുതോന്നിയത് മൂ൪ച്ചയുള്ള ഒരു കത്തി തിരയാനാണ്...എന്നെ ആണാക്കുന്ന
അവയവം അരിഞ്ഞുകളയാനാണ്....വൃത്തികെട്ട ഈ പുരുഷ ജീവിതത്തേക്കാള് എത്രയോ നല്ലതാകുന്നു ആണും പെണ്ണുമല്ലാത്ത ഹിജിഡ ജീവിതം.

കവിതനിറയെ മുള്ളുകളാണെന്നു പറഞ്ഞ കൂട്ടുകാരി ക്ഷമിക്കുക....
ലോകം മുഴവന് മുള്ളുകള് കാണുമ്പോള് പതുപതുപ്പുള്ള നടപ്പാതകളെക്കുറിച്ചും..വഴുവഴുപ്പുള്ള സ്വപ്നങ്ങളെക്കുറിച്ചും, തികച്ചും അസ്വാഭാവികമായ കപടസദാചാര സംഹിതകളെക്കുറിച്ചും കവിതയെഴുതുകയെന്നത് അശ്ളീലമാകുന്നു.

അലെങ്കിലും ഒരുകവിതയ്ക്ക് ഇതിലെന്തുചെയ്യാന് കഴിയും?

19 comments:

Unknown said...

ശക്തമായ പ്രതിഷേധം ... പക്ഷെ സമൂഹം നിസ്സഹായരായ കാഴ്ചക്കാരെപ്പോലെ വിറങ്ങലിച്ചു നില്‍ക്കുന്നു ... ഒച്ച വെക്കുന്നവര്‍ ആഗോളീകരണകരണത്തെ പറ്റിയും സാമ്രാജ്യത്വത്തെ പറ്റിയും വാചാലരാവുന്നു .... എന്ത് ചെയ്യും !

ശാലിനി said...

കെ പി സുകുമാരന്‍ എഴുതിയതു തന്നെ എനിക്കും പറയാനുള്ളത്. ഇന്ദ്രജിത്തേ, താങ്കള്‍ ഇത്രയെങ്കിലും എഴുതി പ്രതിഷേധിച്ചല്ലോ, നന്നായി.
"കവിതനിറയെ മുള്ളുകളാണെന്നു പറഞ്ഞ കൂട്ടുകാരി ക്ഷമിക്കുക....
ലോകം മുഴവന് മുള്ളുകള് കാണുമ്പോള് പതുപതുപ്പുള്ള നടപ്പാതകളെക്കുറിച്ചും..വഴുവഴുപ്പുള്ള സ്വപ്നങ്ങളെക്കുറിച്ചും, തികച്ചും അസ്വാഭാവികമായ കപടസദാചാര സംഹിതകളെക്കുറിച്ചും കവിതയെഴുതുകയെന്നത് അശ്ളീലമാകുന്നു."

correct!.

മറ്റൊരാള്‍ | GG said...

കവിതനിറയെ മുള്ളുകളാണെന്നു പറഞ്ഞ കൂട്ടുകാരി ക്ഷമിക്കുക....
ലോകം മുഴവന് മുള്ളുകള് കാണുമ്പോള് പതുപതുപ്പുള്ള നടപ്പാതകളെക്കുറിച്ചും..
വഴുവഴുപ്പുള്ള സ്വപ്നങ്ങളെക്കുറിച്ചും, തികച്ചും അസ്വാഭാവികമായ കപടസദാചാര സംഹിതകളെക്കുറിച്ചും കവിതയെഴുതുകയെന്നത് അശ്ളീലമാകുന്നു.

കുഞ്ഞന്‍ said...

കാഴ്ചകളില്‍ വേദന തോന്നുന്നു.

ഫസല്‍ ബിനാലി.. said...

ഓടിപ്പോയ അമ്മാമാരുടെ സന്തതികള്‍ ഒരു സമൂഹമാകുമ്പോള്‍... അവരാകുമോ ഭാവിയിലെ ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍?
ലിംഗച്ഛേദനമോ ചൈതന്യമോ നാം കാണാതെയും കേള്‍ക്കാതെയും ചിന്തിക്കാതെയും പോയത്..

കടത്തുകാരന്‍/kadathukaaran said...

തീര്‍ച്ചയായും ഫസല്‍ തങ്കളുടെ ആദ്യ വരി വ്യാകുലപ്പെടുത്തുന്നവരാണ്..
ഇവര്‍ ഒരു സമൂഹമായി വളര്‍ന്നാലോ?...

Ranjith chemmad / ചെമ്മാടൻ said...

നൊമ്പരമുളവാക്കുന്ന യാഥാറ്ത്യങ്ങള്‍

sunilfaizal@gmail.com said...

............

പാമരന്‍ said...

വാക്കുകള്‍ വാളാകുന്നു..

siva // ശിവ said...

ഇതൊക്കെ അറിയുമ്പോള്‍ വിഷമം തോന്നാറുണ്ട്...

Anonymous said...

മാധ്യമങ്ങളും സിനിമയുമാണ് ഏറ്റവും വലിയ അഴുമതിക്കാരും, സാമൂഹ്യ വിരുദ്ധരും.
സിനിമക്കും പരസ്യങ്ങള്‍ക്കും പണം നല്‍കാതിരിക്കുക. സിനിമ കാണണമെന്നുവെച്ചാല്‍ അത് കോപ്പിചെയ്തോ, ഡൗണ്‍ലോഡ് ചെയ്തോ, ലൈബ്രറിയില്‍ നിന്ന് സിഡി എടുത്തോ കാണുക. ഏറ്റവും കുറവ് പരസ്യങ്ങള്‍ ഉള്ള ഉത്പന്നങ്ങള്‍ വാങ്ങുക. ആഭാസ പരസ്യങ്ങള്‍ ഉള്ള ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.

മാണിക്യം said...

വാക്കുകളില്‍ അഗ്നി!!
ആ ചൂടില്‍ കത്തുന്നത്
നിസ്സാഹായതയാണു
പാശ്ചാത്യവലകരണം
മൂല്യതകര്‍‌ച്ച
സ്വാര്‍‌ത്ഥതാ
എന്തു പേരിട്ട് വിളിച്ചാലും
നഷ്ടങ്ങള്‍ അത് വളരുന്ന
തലമുറയ്ക്ക് തന്നെ..
പ്രതിഷേധിക്കാനും
പ്രതികരിക്കാനും വാക്കുകള്‍
പ്രയോഗിച്ച ഇന്ദ്രജിത് !
അഭിവാദനങ്ങള്‍‌

Sharu (Ansha Muneer) said...

എല്ലാത്തിനും ഒരു കാരണമുണ്ടാകും പറയാന്‍. പക്ഷെ മാതൃത്വം നിഷേധിക്കുന്നതിന് പകരമായി ഒരു വിശദീകരണവും മതിയാകുന്നില്ല. ഇന്നത്തെ തലമുറ നേരിടുന്ന അസംഖ്യം പ്രശ്നങ്ങളില്‍ ഒന്ന്.
രക്തബന്ധങ്ങളില്‍ പോലും ലൈംഗികത അന്ധത പരത്തുന്നു. “അമ്മയും പെങ്ങളുമില്ലേ” എന്ന ചോദ്യം തന്നെ അപ്രസക്തമാകുന്നു. ഇതിനൊക്കെ ആരോട് പരാതി പറയാന്‍!!
വാക്കുകള്‍ കൊണ്ടെങ്കിലും പ്രതിഷേധം അറിയിച്ച ഇന്ദ്രന് അഭിനന്ദനങ്ങള്‍ :)

തണല്‍ said...

ഇന്ദ്രാ,
കത്തിപ്പടരുന്ന വാക്കുകള്‍..നന്നായി.

Nachiketh said...

ഏറെയെന്തിന്ന്....

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

പ്രതികരണങ്ങള്ക്ക് നന്ദി രേഖപ്പെടുത്തുന്നു.മാന്യ വായനക്കാരുടെ അഭിനന്ദനങ്ങള് സന്തോഷകരമാണ്. മാറിച്ചിന്തിക്കുന്നവ൪ സമൂഹത്തില് ഇനിയും അവശേഷിക്കുന്നുണ്ടെന്ന അറിവും ആശ്വാസകരമാണ്....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഹ!കഷ്ടം,കലികാലം.

Rare Rose said...

വാക്കുകളില്‍ കെടാതെ സൂക്ഷിക്കുന്ന ഈ കനല്‍ അണയാതിരിക്കട്ടെ....ഇത്തരം വാര്‍ത്തകള്‍ കേട്ട് ഒരു തരം മരവിപ്പാണു ഈയിടെയായി........

ടോട്ടോചാന്‍ said...

മതജാതി ഭേദമന്യേ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സാമൂഹികവും മാനസികവുമായുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഇവിടെ ആര്‍ക്കാണുള്ളത്?
പത്തുമിനിട്ടു മാത്രം സംസാരിച്ച് പലപ്പോഴും സംസാരിക്കാതെയും പരിചയപ്പെടാതെയും
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് നമുക്കുള്ളത്.
അടിച്ചമര്‍ത്തപ്പെടുന്ന ഇത്തരം സ്വാതന്ത്ര്യങ്ങളാണ് ഒളിച്ചോട്ടത്തിലും മറ്റും കലാശിക്കുന്നത്.

കാമുകരോടൊപ്പം ഒളിച്ചോടിപ്പോകുന്ന വീട്ടമ്മമാര്‍!
കാമുകിമാരോടൊപ്പം ഒളിച്ചോടുന്ന ഭര്‍ത്താക്കന്‍മാരെക്കുറിച്ച് നമ്മള്‍ മൌനം പാലിക്കും. അതും ഇതേ സ്വാതന്ത്ര്യമില്ലായ്മയുടെ പരിണിതഫലമാണ്.

മനുഷ്യര്‍ മനുഷ്യര്‍ക്കെതിരെ കാണിക്കുന്ന ക്രൂരതകള്‍ക്കെതിരെ നമുക്ക് ശബ്ദിക്കാം.
പെണ്ണിനെതിരേ ആണും പെണ്ണും ആണിനെതിരേ ആണും പെണ്ണും കാണിക്കുന്ന അക്രമങ്ങളായി അവയെ കാണല്ലേ..

പീഡിപ്പിക്കുന്നവരെ സൃഷ്ടിക്കുന്നത് എന്താണ്?
അതിനു പുറകിലെ കാരണമാണ് നാം അന്വേഷിക്കേണ്ടത്.
സഹതാപമല്ല പരിഹാരത്തിനുള്ള വഴികളാണ് നാം തേടേണ്ടത്.

ഇന്ദ്രജിത്തിന്‍റെ ചിന്തകളിലെ രോഷം അത് പരിഹാരങ്ങളിലേക്ക് അതിനായി പ്രശ്നങ്ങളുടെ കാരണങ്ങളിലേക്ക് എല്ലാവരുടേയും ചിന്തകളെ തിരിച്ചു വിടട്ടെ...

മനുഷ്യരെ ആണും പെണ്ണുമായിക്കാണുന്നതാണ് ഇന്നത്തെ അവസ്ഥ. ആണിനേയും പെണ്ണിനേയും മനുഷ്യരായിക്കാണുന്ന മൂല്യബോധം ഇന്നത്തെ തലമുറയിലെങ്കിലും ഉരുത്തിരിഞ്ഞാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെയെങ്കിലും പരിഹാരമാകും...