പൊതുവിപണിയില്‍ നിന്നും
ഉള്ളി
മഞ്ഞള്‍
അരി
വാസനസോപ്പ്
കണ്മഷി
ഉലുവ, ജീരകം
പോലെ
ഇനി എന്നാണ്
നീയെന്റ ജീവിതത്തെ
വാങ്ങിക്കൊണ്ടു
പോകുന്നത്.
വായുകടക്കാത്ത
കുപ്പിയിലടച്ചും,
ഉപ്പുതേച്ചും
വെയിലത്തുണക്കിയും
മഞ്ഞള്‍ പുരട്ടി
ആവിയില്‍ വേവിച്ചും
എന്നാണ്
നീയെന്നെ
തിന്നാന്‍ തുടങ്ങുന്നത്.
വിപണനകേന്ദ്രത്തിലെ
ഇളം തണുപ്പില്‍
പതുപതുത്ത
ഷെല്ഫിലിരിക്കുമ്പോഴും
പാഴ്വസ്തുക്കള്
വലിച്ചെറിയാനുള്ള
പാതയോരത്തെ
മുനിസിപ്പാലിറ്റി
കൊട്ടയില്‍
നിന്റ തുപ്പല്
നനവും പേറിയുള്ള
എന്റ ശിഷ്ടകാല ജീവിതം
എനിക്കിപോള്
മനസ്സില്‍ കാണുവാന്‍
കഴിയുന്നുണ്ട്.
2 comments:
ദൂരക്കാഴ്ചയുള്ള
ഉപഭോക്താവ്
വ്യവഹാരതിനു പുറത്താണു
അതുകൊണ്ട്
വ്യാപര ശേഷത്തെക്കുറിച്ചു
ചിന്തിക്കുകയണെങില്
നീ വ്യവഹാരത്തിനു മുതിരരുത്.
കൊള്ളാം
Post a Comment