ഞങ്ങളുടെ പൂ൪വ്വിക൪
പകലുകള് തിന്നുതീ൪ത്തു
രാത്രികള് ഇണചേ൪ന്നു രസിച്ചു
വിസ്മൃത പാപബോധങ്ങളും
സ്മൃതസത്യദ൪ശ്ശനങ്ങളും
അവരെ അശുദ്ധരാക്കിയില്ല
മതത്തിന്റ കമ്പിവേലികളും
ജാതിതിരിവിന്റ ഇരട്ട നാക്കുകളും
അവരെ തീണ്ടിയില്ല
തലേന്നു വേട്ടയാടിയ മൃഗം
നിലക്കാത്ത ചലനാവേഗം
ഇരുണ്ട ഗുഹകളില് ചിത്രം നിറച്ചു.
അവരൊരിക്കലും
നിനച്ചിരിക്കില്ല
പിന്മുറക്കാ൪ തിരികെ
വേട്ടമൃഗങ്ങളായി-
പുന൪ജ്ജനിക്കുമെന്ന്.
27/10/98
4 comments:
good....indrans!
[nigoodabhoomi]
നന്നായിരിക്കുന്നു.
-സുല്‍
നല്ല ആശയം. വരികള്‍ ലളിതം. നന്നായി :)
സത്യം പറയട്ടെ...എനിക്കും അങ്ങനെ ജീവിക്കാനാണ് ഇഷ്ടം...എത്ര സുന്ദരമായിരുന്നിരിക്കണം അവരുടെ ജീവിതം...
സസ്നേഹം,
ശിവ
Post a Comment