ചോദ്യം-നമുക്കിടയിലുള്ള വിശ്വാസത്തിന്റ
സുതാര്യ പാളി എന്നില്‍ നിന്നും നീ
മറച്ചു വെച്ചത് എന്തിനാണ് ?
ഉത്തരം-അതെന്റ നിലനില്പ്പായിരുന്നു.
ചോദ്യം-മധ്യ രാത്രിയില്‍ ഞെട്ടിയുണ൪ന്ന്-
നനഞ്ഞ അടിവസ്ത്രങ്ങളുമായി ഞാന്‍ സ്വയം
നഷ്ടപെട്ടപോള്‍ ഉറക്കത്തില്‍ നീ ചിരിച്ചത്
എന്തിനാണ്?
ഉത്തരം-സ്വപ്നത്തില്‍ അവനെന്നെ സ്നേഹിക്കുകയായിരുന്നു.
ചോദ്യം-എനിക്കു നീയും നിനക്കു ഞാനുമെന്ന
ആദി സമവാക്യത്തിലൂടെ ഞാനോടിത്തള൪ന്നപോഴും
നീ നി൪വികാരയായത് എന്തുകൊണ്ടാണ് ?.
ഉത്തരം-നിനക്കുവേണ്ടി അഭിനയിക്കാന്‍ ഞാന്‍ മറന്നുപോയതുകൊണ്ട്.
ആത്മഗതം-ദയവായി ചോദ്യങ്ങള്‍ നിറുത്തുക,
നിന്റ ഹൃസ്വദൃഷ്ടി എന്നെ ഭയപെടുത്തുന്നു.
3 comments:
"നിന്റ ഹൃസ്വദൃഷ്ടി എന്നെ ഭയപെടുത്തുന്നു."
എന്നെയും.
ഈ ചിന്ത നന്നായി....പക്ഷെ ചിന്തകള്‍ക്ക് നിലനില്‍പ്പില്ല എന്ന് മനസ്സിലാക്കൂ...
സസ്നേഹം,
ശിവ
നല്ല ചിന്തകള്‍
Post a Comment