Jun 4, 2021
Social distance
Jun 1, 2021
കൊച്ചിയിൽ ഇറങ്ങുമ്പോൾ
Nov 30, 2020
പഞ്ചസാരയുടെയും കാപ്പിപൊടിയുടെയും ഉപമ
Oct 10, 2020
Lock down Diaries
Sep 19, 2020
വർക്ക് ഫ്രം ഹോം
Jun 19, 2020
സമാനതകളുടെ മധ്യവേനലവധികൾ
ഉത്തരം ഇല്ല എന്നാണെങ്കിൽ നിങ്ങൾ ഭൗതിക ശാസ്ത്രത്തിൽ വിശ്വസിയ്ക്കുന്നുണ്ടോ?
അതിനും ഉത്തരം ഇല്ല എന്നാകാൻ തരമില്ലല്ലോ.
ചുരുക്കത്തിൽ പറയുകയാണെങ്കിൽ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും അത് അർഹിയ്ക്കുന്ന രീതിയിൽ ഒരു പ്രതിപ്രവർത്തനം ഉണ്ടാകും എന്നത് ഒരു പ്രപഞ്ചിക സത്യം (Universal Truth ) ആണ്.
ഇവിടെപറയുന്നത് മരണത്തിനും ജീവിതത്തിനുമിടയിൽ നടന്ന രണ്ടു സംഭവ കഥകളാണ് രണ്ടു കഥയിലും ഒരാളുടെ ധൈര്യപൂർണ്ണമായ സാഹസികത്വം മറ്റൊരാളുടെ ജീവനെ മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു നടത്തി .
ആദ്യ സംഭവം നടക്കുന്നത് 1960 കളിലാണ് , അന്ന് ചാത്തൻ കുളത്തിൽ ആഫ്രിക്കൻ പായലു കൾ നിറഞ്ഞിട്ടില്ല. ഇടയ്ക്കിടെ കാണുന്ന ആമ്പൽ ചെടികളൊഴിച്ചാൽ അഞ്ച് ഏക്കറയോളം വിസ്തീർണമുള്ള വലിയ കുളത്തിലെ വെള്ളം തെളിനീര് പോലെ ശുദ്ധമായിരുന്നു.അടുത്തുള്ള പാടശേഖരങ്ങളുമായി ബന്ധിപ്പിക്കുന്ന അഞ്ചിലധികം വലിയ കൈതോടുകളും കനാലുകളുമുള്ള ആ വലിയ കുളം ആ പ്രദേശത്തെ തന്നെ ഏറ്റവും വലിയ ജലാലാശയമായിരുന്നു. വേനൽക്കാലത്ത് അടിത്തട്ടിൽ നിന്നും പാറ പൊട്ടിച്ചും മണ്ണ് എടുത്തും ഉണ്ടാക്കിയ അഗാധ ഗർത്തങ്ങളിൽ ചാത്തൻമാർ കുടിയിരിയ്ക്കുന്നുണ്ടെന്ന് ഞാനുൾപെടെയുള്ള കുട്ടികൾ കരുതി പോന്നു.
മഠത്തിപറമ്പിൽ കേശവനു രണ്ടു പെൺ മക്കളുണ്ടയിരുന്നു .ലളിതയും പത്മിനിയും. ഇരട്ടകളാണെങ്കിലും അവർ ഒരു പോലെയല്ലായിരുന്നില്ല കാഴ്ച്ചയിൽ . രണ്ടാളും പത്താം തരം പരീക്ഷയെഴുതി റിസൾട്ട് കാത്തിരിയ്ക്കുന്ന ഒരു വേനലവധിക്കാലം ,കുളത്തിൻ്റെ പടിഞ്ഞാറെ കടവിൽ നിന്നു കൊണ്ട് വസ്ത്രം അലക്കുകയായിരുന്നു രണ്ടു സഹോദരിമാരും ,കുളത്തിൻ്റെ മറുകരയിൽ സ്കൂള വധികാലം കുളിച്ചാഘോഷിക്കുകയായിരുന്നു അയൽപക്കത്തെ വീടുകളിലെ കുട്ടികൾ. കുളത്തിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന വലിയ മാവിലേയ്ക്ക് വലിഞ്ഞു കയറി മുകളിൽ നിന്നും എടുത്തു ചാടുന്നുണ്ട് ചിലർ .ആമ്പൽ ചെടികൾക്കിടയിലൂടെ മുങ്ങാൻ കഴിയിട്ടു കളിയ്ക്കുന്നുണ്ട് മറ്റു ചിലർ .
അലക്കിയ തുണികൾ ബക്കറ്റിലാക്കി പടവ് കയറി തിരിച്ചു പോവുകയായിരുന്നു സഹോദ രിമാർ.പെട്ടന്നാണ് അങ്ങേകരയിൽ നിന്നും ഒരു കൂട്ട നിലവിളി ഉയർന്നത് കേട്ടത്. നിലയില്ലാ വെള്ളത്തിൽ മുങ്ങിത്താഴുകയാണ് എട്ടു വയസുകാരനായ ഒരു കുട്ടി .കൂട്ടത്തിലുള്ള മറ്റുള്ളവർക്കു ഒന്നും അവനെ രക്ഷപ്പെടുത്താൻ കഴിയുന്നില്ല. ആമ്പൽ ചെടികളുടെ അടിയിലേയ്ക്ക് അവൻ്റെ കുഞ്ഞു ശരീരം ശ്വാസം കിട്ടാനാകാതെ പിടഞ്ഞു താഴ്ന്നുകൊണ്ടിരിക്കുന്നു….. പേടിച്ചരണ്ട മറ്റു കുട്ടികൾ കുളി മതിയാക്കി കടവിലേക്കു കയറി ആർത്തു കരയുന്നു. ആ വലിയ കുളത്തിൽ ശ്വാസത്തിനു വേണ്ടി പിടയുന്ന അവൻ്റെ ശരീരത്തിൻ്റെ അലകൾ മാത്രം. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരുo പരസ്പരം പകച്ചു നോക്കുന്നു.
കയ്യിലിരിയ്ക്കുന്ന അലക്കിയ വസ്ത്രങ്ങൾ നിറച്ച ബക്കറ്റും നിലത്തേയ്ക്കിട്ട് ആ കുളപടവിൻ്റെ മുകളിൽ നിന്നും എടുത്തു ചാടാൻ ഇരട്ട സഹോദരിമാരിലൊരാളായ ലളിതയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല……
കുളത്തിൻ്റെ പടിഞ്ഞാറേ കരയിൽ നിന്നും മറുകരയിലേയ്ക്ക് ആ പതിനഞ്ചു വയസുകാരി അതിവേഗം നീന്തി ആമ്പൽ ചെടികളുടെ ഇടയിലേയ്ക്ക് ആണ്ടു പോയി കൊണ്ടിരുന്ന ആ കുഞ്ഞു ശരീരത്തെ അവർ പിടിച്ചുയർത്തി.
പിന്നെ പുകുതി ജീവനവശേഷിച്ച ആ ശരീരവും താങ്ങി അവൾ കരയിലേയ്ക്ക് തിരിച്ചു നീന്തി.കൽപടവിൽ ആ കുഞ്ഞു ശരീരം കിടത്തിയതിനു ശേഷം അവൾ ആ മുഖത്തേയ്ക്ക് നോക്കിയത്. മുമ്പ് കണ്ടു പരിചയമില്ലാത്ത ഒരു മുഖമായിരുന്നു അത്.
ഈ കുട്ടി ഏതു വീട്ടിലെയാണ്. അവിടെ കൂടിനിന്നിരുന്ന മറ്റു കുട്ടികളോട് അവൾ ചോദിച്ചു.. എന്റെ അമ്മാവന്റെ മകനാണ്. കൂട്ടത്തിൽ ഉയരം കുറഞ്ഞ ഒരു കുട്ടി മറുപടി പറഞ്ഞു. സ്കൂളവധിയായതിനാൽ എന്റെ വീട്ടിൽ നിൽക്കാൻ വന്നതാണ്. ചലനമറ്റു കിടക്കുന്ന ആ കുഞ്ഞു ശരീരത്തിലേയ്ക്ക് അവൾ നോക്കി. ഭിന്ന ശേഷിക്കാരനായ ആ കുട്ടിയ്ക്ക് നീന്തൽ അറിയില്ലായിരിയ്ക്കും.. പകച്ചു നിൽക്കുന്ന മറ്റു കുട്ടികളെ തള്ളി മാറ്റി അവൾ ആ കുട്ടിയുടെ വയറ്റിൽ ശക്തമായി അമർത്തി കൊണ്ടിരുന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു വലിയ ചുമയോടെ വായിൽ നിന്നും മൂക്കിൽ നിന്നും വെള്ളം തികട്ടി വന്നു. ഇതിനിടെ ഓടി കൂടിയ നാട്ടുകാർ കുഞ്ഞിനേയും എടുത്ത് ആശുപത്രിയിലേയ്ക്ക് ഓടി…
പുത്തൻ പീടിക ചന്തയോടു ചേർന്നു തന്നെയാണ് നായരു മാഷുടെ ടൈപ്പ്റൈറ്റിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട്.പിറ്റേന്ന് രാവിലെ ഇൻസ്റ്റിററ്യൂട്ടിൽ പോകും വഴിയ്ക്ക് സഹോദരിമാരെ വഴിയിൽ വച്ച് നാട്ടുകാർ തിരിച്ചറിഞ്ഞു. ഉണക്കമീൻ വിൽക്കുന്ന വറീതു മാപ്ല അവരോടു ചോദിച്ചു ഇതിൽ ആരാണ് കുഞ്ഞിനെ രക്ഷപെടുത്തിയത്? കൊള്ളി ഷെഡിനടുത്തിരുന്ന് ചീട്ട് കളിച്ചു കൊണ്ടിരുന്നവരും കായ കുലയ്ക്ക് തകരു പറയാൻ വന്ന പച്ചക്കറി കച്ചവടക്കാരും ഉപ്പു സോഡ വിൽക്കുന്ന കുട്ടമണിയും ഇതു കേട്ട് തിരിഞ്ഞു നോക്കി…..പതുക്കെ പതുക്കെ സഹോദരിമാരുടെ ചുറ്റും ഒരാൾ കൂട്ടം രൂപപെട്ടു. അവരെ അറിയാത്തവർ ചോദിച്ചു. ഇതു ഏതാ ഈ കുട്ടികൾ . അറിയാവുന്നവർ പറഞ്ഞു കൊടുത്തു. 'മ്മട്ടെ മഠത്തിപറമ്പിലെ കേശവേട്ടന്റെ ഇരട്ടകളാ...നിനക്കറിയില്ല..'
'അതിനി പൊ ഇവിടെ ന്തണ്ടായേ?
‘എൻെറ ജോസേ നീ ഇവെ ട്യാന്നല്ലേ ജീവിക്കണേ .’
അടുത്ത കഥ നടക്കുന്നതും കുറെ വര്ഷ ങ്ങള്ക്കു ശേഷം ഒരു മദ്ധ്യവേനലവധികാലത്താണ്.
പഴയ കഥയിലെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ പണ്ടത്തെ പതിനഞ്ചു വയസ്സുകാരി ലളിത ഇപ്പോൾ രണ്ടുപെൺകുട്ടികളുടെ അമ്മയും നാലുകുട്ടികളുടെ അമ്മുമ്മയും ആയിരിക്കുന്നു
ചക്കയും മാങ്ങയും പഴുത്തു തുടങ്ങുന്ന ഒരു മെയ് മാസം , അതേ ചാത്തൻ കുളത്തിനരികിലുള്ള അമ്മച്ചി പ്ലാവിലെ ചക്കക ൾ മുഴുവൻ പഴുത്തു തുടങ്ങി. അണ്ണാറകണ്ണനും കാക്ക കൂട്ടങ്ങളും അവരവരുടെ ഓഹരി വീതിച്ചെടുക്കുന്ന തിരക്കിലാണ്.
“അമ്മേ ദാ ചക്കയെല്ലാം കാക്ക കൊത്തി തിന്നുന്നു.”
അമ്മയുടെ വീട്ടിൽ അവധികാലം ചിലവിടാൻ വന്നതായിരുന്നു ലളിതയുടെ രണ്ടു പെൺമക്കളായ ധന്യയും ശുഭയും അവരുടെ മക്കളും..
' എന്നാൽ പിന്നെ ആ ചക്കയിട്ടാലോ ലളിതേച്ച്യേ.. കിണറിനടുത്തുള്ള പപ്പായ മരത്തിനടിയിലിരുന്ന് മീൻ നന്നാക്കായിരുന്ന അയല്പക്കത്തെ റോസി ചേടത്തി വിളിച്ച് പറഞ്ഞു.
‘എന്നാ പിന്നെ നമുക്ക് ചക്കയിടാം മക്കളേ …’ പഴയ കഥയിലെ ലളിത വിളിച്ചു പറഞ്ഞു
കേട്ടപാതി കേൾക്കാത്ത പാതി മകൾ ചായിപ്പിലിരിയ്ക്കണ അലുമിനിയം തോട്ടിയുമായി ഇറങ്ങി
രണ്ടുമൂന്നു ചക്കകളിട്ടു കഴിഞ്ഞപോഴാണ് അങ്ങേയറ്റത്തെ കവരത്തിനപുറത്തു നിൽക്കുന്ന പഴുത്ത ഒരു വലിയ ചക്ക അവൾ കണ്ടത്. കയ്യിലുള്ള അലുമിനിയം തോട്ടി അത്രത്തോളമെത്തുമോയെന്ന് സംശയമുണ്ടായിരുന്നു. ദൗർഭാഗ്യമെന്നു പറയട്ടെ ആ തോട്ടി തെന്നിമാറി ഇലക്ട്രിക് കമ്പിയിലേയ്ക്ക് വീണു.
മരണത്തത്തിനും ജീവിതത്തിനുമിടയിൽ ഒരുനിമിഷം , പഴയ കഥയിലെ ലളിതയുടെ മകൾ ജീവന് വേണ്ടി പിടഞ്ഞൂ…..
വർഷങ്ങള്ക്കു മുൻപുള്ള അതെ സ്ഥലം….
മകളെ രക്ഷിക്കാൻ ഓടിച്ചെന്ന ലളിതക്കും ഷോക്കേറ്റു….
ബഹളം കേട്ടുവന്ന ധന്യയുടെ തന്നെ മകനാണ് അടുത്ത് കിടന്നിരുന്ന ടൈൽസ് എടുത്ത് അലൂമിനിയം തൊട്ടിയിൽ തട്ടിമാറ്റി സ്വന്തം അമ്മയെ രക്ഷിച്ചത്…
ജീവിതം ചിലപ്പോൾ അങ്ങിനെയാണ് …...തികച്ചും യാദൃച്ഛികമായ ചില സമാനതകൾ ഒരുക്കൂട്ടിവെക്കും
Jun 2, 2020
പരേതൻ്റെ ഫേസ്ബുക്ക്
May 28, 2020
നൂൽപ്പാലം
Mar 11, 2018
ആൽമരങ്ങളുടെ അൽമാമേറ്റർ
ഇടയ്ക്കു വരുന്ന കായിക കലാമത്സരങ്ങൾ ഒഴിച്ചാൽ പഠനം തന്നെയായിരുന്നു പ്രധാന കലാപരിപാടി....
എത്രമേൽ പുനർ നിർമ്മിച്ചാലും
അത്രയൊന്നും ഒത്തുവരില്ല കാഴ്ച്ചയും
കാല്പാടുകളും....
തളിർത്തു കൊഴിഞ്ഞ ആലിലകൾക്കിടയിൽ കാലമേ നീയെൻ ബാല്യം കരുതി വയ്ക്കുന്നു...
നന്ദി
Nov 5, 2017
ലേഡീബേർഡും സ്പീഡ്കിംഗും
Jul 25, 2017
ജാനിയുടെ സ്ക്കൂൾ
ഞാൻ നടന്ന വഴികളിലൂടെയല്ല
അവൾ കാണുന്നത്
ഞാൻ കണ്ട കാഴ്ച്ചകളും അല്ല.....
എന്റെ തോൽവികൾ , തെറ്റിപ്പോയവാക്കുകൾ, ആഗ്രഹങ്ങൾ, വരും ജന്മത്തിലേയ്ക്ക് ഞാൻ മാറ്റി വെച്ച എന്റെ സ്വപ്നങ്ങൾ എല്ലാം നിന്നിലൂടെ പുനർജനിയ്ക്കട്ടെ...
അങ്ങനെ നിന്റെ തോൽവിയും നിന്റെ വിജയവും എന്റെതു കൂടിയാകട്ടെ .
ഇവിടെ ഈ വെറും മണ്ണിൽ ഞാൻ ഇടറി വീഴും വരെ വഴിക്കണ്ണുമായി നിന്നെ കാത്തു നിന്നോളാം.
ഇനി നീ യാത്ര തുടരുക....
May 18, 2017
ഒരു മസാലദോശ ഉണ്ടാക്കിയ കഥ !!!
മസാല ദോശ ആദ്യം കഴിച്ചത് കാഞ്ഞാണിയിലെ ഗ്രാന്റ് ഹോട്ടലിൽ നിന്നാണ്. വലിയ ദോശത്തട്ടിന്റെ മുകളിലേക്ക് വെള്ളമൊഴിക്കമ്പോൾ ഉണ്ടാകുന്ന ശബ്ദം, തട്ടിനുമുകളിൽ വിദഗ്ദനായ ഒരു ചിത്രകാരനെപ്പോലെ അപ്പുണ്ണി ചേട്ടൻ ദോശമാവ് പുരട്ടുന്നത്.പിന്നെ നെയ്യ് പുരട്ടുന്നത് അതിനു മുകളിൽ മസാലയിട്ട് ദോശമടക്കുന്നത് എല്ലാം ഒരഞ്ചു വയസ്സുകാരന്റെ കണ്ണിലെ വിസ്മയങ്ങൾ ആയിരുന്നു. പാത്രത്തിൽ ഒതുങ്ങാതെ മസാല ദോശ പുറത്തേക്കു തള്ളി നിന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം അമ്മയും അച്ചനും ഷാനും ഞാനും കൂടി മസാല ദോശ കഴിക്കാൻ ഗ്രാന്റിൽപോയി , ദോശ കഴിക്കുന്നതിനിടെ റെസിപ്പി അമ്മ ചോദിച്ചു മനസിലാക്കി..
പിന്നെയാണ് അമ്മ മസാല ദോശ ഉണ്ടാക്കാൻ തുടങ്ങിയത് , ഗ്രൈൻറിൽ മാവ് അരയ്ക്കുന്ന ദിവസം ഞാൻ വേഗം ഉറങ്ങാൻ കിടക്കും പിറ്റേന്ന് വേഗം ഉണരാൻ. മസാലയുടേയും നെയ്യിന്റെയും പുളിച്ച ദോശമാവിന്റെയും മണമുള്ള പ്രഭാതങ്ങളിലേക്ക് ഞാൻ കൊതിയോടെ ഉറക്കമുണരും.
നാടും വീടും അമ്മയുടെ വീട്ടുരുചികളുമുപേക്ഷിച്ച് ഗൾഫിലെത്തിയപ്പോൾ പുതുരുചികൾ ഷവർമ്മയായും ചിക്കൻ ടിക്കയായും നാവിൽ നിറഞ്ഞു .സ്വതവേ പാചകത്തിലൊന്നും താല്പര്യമില്ലത്ത അമ്മയുടെ പരിഷ്ക്കാരി മരുമകൾ വീണ തുടക്കത്തിൽ ആവർത്തനവിരസമായ കറികളുണ്ടാക്കി എന്ന മടുപ്പിച്ചു കൊണ്ടേയിരുന്നു.
അങ്ങിനെയിരിക്കെയാണ് മറ്റൊരു വീണ എന്ന വീണാ ജാൻ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. തനതായ നാട്ടുരുചികളിലൂടെ അമ്മയുണ്ടാക്കുന്ന കറികളുടെ രുചി വിസ്മയങ്ങളെ പുനനിർമ്മിക്കുന്നു വിണാ ജാൻ എന്ന ദുബായ്ക്കാരി വീട്ടമ്മ വീണാസ് കറിവേൾഡ് എന്ന യൂ ടൂ ബ് ചാനലിലൂടെ ,
ഇന്ന് ഞാൻ ഉണർന്നത് നെയ്യ്മണം നിറഞ്ഞ ഒരു മൈസൂർ മസാല ദോശ പ്രഭാതത്തിലേക്കാണ്..
നന്ദി.. വീണാ ജാൻ & വീണ ഷൈൻ'.... എന്റെ അമ്മയുടെ രുചികൾ തിരിച്ചു തന്നതിന്..
പുതിയ വിഭവങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു..
Feb 9, 2016
The law of desire.
He was the manager of that exchange house; he was the same tired, skinny Indian labor who wished to be a manager…. he was me.
Feb 10, 2013
കുറച്ചുനാളുകളായുള്ള കാവ്യജീവിതം
ചില ദിവസങ്ങളില് ഉറക്കമുണരുമ്പോള് ഒരു മാലാഖയും കൂടെയുണരും
(ഫോണിന്റെ മറുതലയ്ക്കല് നിന്നും ഒരു ചോദ്യം-അതു ഞാനല്ലേയെന്ന്.)
അവള്ക്ക് നിന്നെപോലയുള്ള ഭംഗിയുള്ള മുഖമില്ലെന്നും കണ്ണുകള്ക്ക് തിളക്കമില്ലെന്നും സ്വരം ഈണമില്ലെന്നും പറഞ്ഞ് പിടിച്ചു നില്ക്കും. പിന്നെ അന്നത്തെ ദിവസം മുഴുവന് മാലാഖയും കൂടെയുണ്ടാവും. നാട്ടിലേക്ക് പണമയ്ക്കാന് വരുന്നവരുടെ കൂട്ടത്തില് മാലാഖയും കൂടെ വരും പണമയച്ച് സലാം പറഞ്ഞ് തിരിച്ചുപോകും. ഉത്തരം കിട്ടാത്ത ഒരുപാടു പ്രശ്നങ്ങള് അന്ന് കുരുക്കഴിക്കപ്പെടും. നാളുകളായിക്കിട്ടാതിരുന്ന ഇന്ക്രിമെന്റ് തുടങ്ങിയ അപേക്ഷകളെല്ലാം അന്ന് പരിഹരിക്കപ്പെടും.
Aug 25, 2011
ഒറ്റപ്പെട്ടവ൯റ കടലും മഴയും ആകാശവും
പ്രവാസം
പ്രവാസം ഉപ്പുപറ്റിയ ഒരു വാക്ക്
കാറ്റുതുഴയുന്ന പത്തേമാരിയില്
കടല് ചൊരുക്കിന്റെ വയറുകാളലാണത്.
ജയിലിലെ മഴ
ജയിലിനകത്തെ മഴ ഭീകരമാണ്
അഴികളിലൂടെ നനവ് –
ചോരപോലെ അരിച്ചിറങ്ങും
ഇരുട്ടിലെ വിടവുകളുലൂടെ
നനുത്തവിരലുകള് വന്ന്
ഓ൪മ്മപ്പെടുത്തും
നഷ്ടപ്പെട്ട നിമിഷങ്ങളെക്കുറിച്ച്
മനസ്സ് അയവിറക്കുന്നത്
വെറുതെയുള്ള മഴനോട്ടങ്ങളിലാണ്
നിലത്ത് കെട്ടിക്കിടക്കുന്ന
മഴവെള്ളം പോലും-
മരിച്ചവനെക്കുറിച്ച് പറയും
ഒറ്റപ്പെട്ടവനെ മഴയ്ക്ക്-
തിരിച്ചറിയാമായിരിക്കും
മരണത്തോട് അടുത്തവനേയും.
നീലനിലാവ്
അത്രമേല് സ്നേഹിക്കയാല്
നിലാവിനെ, നിന്നെയും
തത്ര നീലാംബരം, നിര്മ്മലം
നിശ്ചലം ശ്യാമ വര്ണ്ണം
Aug 17, 2011
ഇടവഴികള്
വഴികള്ക്ക് പേരുകളുണ്ടായിരുന്നില്ല..
ചാക്യത്തെ അമ്മായിയുടെ വീടിന്റ അതിലെ...രാമകൃഷ്ണേട്ടന്റ പാലം കടന്ന്...
വാത്യേന്മാരുടെ അമ്പലം കടന്ന്..
പൊതുവഴികള് ഞങ്ങള് കുട്ടികളെന്നല്ല ആരും ഉപയോഗിക്കാറില്ലായിരുന്നു,,,
പാലവും തോടുംകടന്ന്...അമ്പലക്കുളത്തിനരികിലൂടെ ഒറ്റമരപ്പാലം കടന്ന് കൂട്ടം കൂടി ഞങ്ങള് സ്കൂളില് പോയി...
ആമ്പല്പൂവുകള് പറിച്ച് ടീച്ച൪ വരുന്നതിനുമുന്പ് മാലയുണ്ടാക്കി ബോ൪ഡില് തൂക്കി..
തോട്ടില്നിന്നും ഈ൪ക്കില് കുരുക്കുണ്ടാക്കി തവളകളെ പിടിച്ചു...
അന്നത്തെ അഛനമ്മമാ൪ക്ക് ഇന്നത്തെപോലെ മക്കളെപ്പറ്റിവലിയ ആധിയൊന്നുമുണ്ടായിരുന്നുല്ല.
ചരല് വിരിച്ച നടവഴികളില് മഴപെയ്ത് വെളളം കെട്ടിനില്ക്കും...
നിറയെ കുഞ്ഞിത്തവളകള് നിറഞ്ഞ വെള്ളത്തിലൂടെ ഞങ്ങള് സൂക്ഷിച്ചുനടക്കം...
തവളയെ ചവിട്ടിയാല് ചെവിയൊലിക്കുമെന്നു ആരോപറഞ്ഞുകേട്ടതിനാല് ഞങ്ങള് സൂക്ഷിച്ചു നടക്കും...
സത്യത്തില് കൂട്ടുകാരിലാരുടെയെങ്കിലും ചെവിയൊലിക്കുന്നതുകണ്ടാല് ഞാന് വിശ്വസിച്ചിരുന്നത് അവ൪ തവളയെ ചവിട്ടിയതുകൊണ്ടായിരുന്നുവെന്നായിരുന്നു...
സ്കൂളിലെത്തുമ്പോള് ഷ൪ട്ടിന്റ പുറകല് നിറയെ ചരല് വെള്ളംതെറിച്ച ചുവന്ന കുത്തുകളായിരുന്നു
ചില൪ കണ്ണിമാങ്ങകളുമായി വന്നു. മറ്റു ചില൪ മാക്കിലകളുമായും..
ഞങ്ങള് വിനിമയത്തിന്റ ബാലപാഠങ്ങള് പഠിച്ചത് അങ്ങിനെയാണ്..
മൂന്നു കശുവണ്ടിക്ക് ഒരു ഗോട്ടിക്കുരു...
നാലുമണിക്കു സ്കൂള് വിടുമ്പോള്...പുസ്തകവും സഞ്ചിയും ചോറുപാത്രവുമായി ഞങ്ങള് പുറത്തേക്കോടും...
മനപ്പറമ്പിലെ നാളികേരമാവില് നിന്നും മാങ്ങയെറിഞ്ഞിടും....ബാലന്മാഷുടെ പീടകയ്ക്കരികിലുളള ഉപ്പുപെട്ടിതുറന്ന് ഉപ്പും കൂട്ടിത്തിന്നും..
ഒന്നിനും ഒരു അന്തമുണ്ടായിരുന്നില്ല....ഒരു കുന്തവും...
മഴപെയ്യുന്ന വൈകുന്നേരങ്ങള്...
വീണ്ടും ഓ൪മ്മവരും....മഴപെയ്യുന്ന വൈകുന്നേരങ്ങള്....വയലിനരികിലുള്ള ഞങ്ങളുടെ കൊച്ചുവീട്.മഴവെള്ളം വീണ് കുതി൪ന്ന ഇടവഴികള്..നിറഞ്ഞുകവിഞ്ഞ തോടും കുളവും. വാക്കുകള്ക്കും വിവരണങ്ങള്ക്കുമപ്പുറം എന്റ പേനത്തുമ്പില് മഴ ഇടമുറിയാതെ പെയ്തെങ്ങങ്കില്....
ഇരുട്ടില് പുറത്തുപെയ്യുന്ന ക൪ക്കിടകമഴയില് ഈയലുകള് ഭുമിക്കടിയില് നിന്നും പുറത്തുവരും...ഒറ്റച്ചിമ്മിണി വെളിച്ചത്തിനു ചുറ്റും അവ പറന്നുകളിക്കും. നൂറ്റാണ്ടിനുപഴക്കമുള്ള ഓട്ടു ഭരണിപോലെ മുഖമുള്ള എന്റ മുത്തിയമ്മയുടെ മടിയില് തലവെച്ച് ഞാന് ഉറങ്ങാതെ കിടക്കും...
മുത്തിയമ്മക്ക് ബുദ്ധന്റ കാതുകളായിരുന്നു...തോടയിട്ട് വലുതായ കാതുകള്...മുഖം നിറയെ കാലം ഏല്പ്പിച്ച ചുളിവുകള് വടുക്കള്...വായില് രണ്ടേ രണ്ടു പല്ലുകള്...
ഓലമേഞ്ഞ വീടിന്റ ചായ്പ്പിലൂടെ അരിച്ചിറങ്ങുന്ന മഴവെള്ളനൂലുകളെ നോക്കി..മുത്തിയമ്മയുടെ നെഞ്ചില് തലവെച്ച്, ഞാന് എന്ന മൂന്നുവയസ്സുകാരന്...തൊണ്ണുറുകളിലെ വെള്ളപ്പൊക്കത്തെപ്പറ്റിയും കൊടുങ്കാറ്റിനെപ്പറ്റിയും കേട്ടുകിടക്കും...കഥകളില് മൂക്കന് ചാത്തനും മാടനും...ഒറ്റമുലച്ചിയും കടന്നുവരും..ആ രാത്രികള്ക്ക് തൈല്ത്തിന്റയും മുറുക്കാന് പുകയിലയുടെയും ഗന്ധമായിരുന്നു...
ഇടിമിന്നലുള്ള രാത്രികളില് കംഗാരുകുഞ്ഞിനെപ്പോലെ ഒരു പുതപ്പിനുള്ളില് മുത്തിയമ്മ എന്നെ ഒളിപ്പിക്കും...മുത്തിയമ്മയുടെ ഭ൪ത്താവും മക്കളും മുന്പേ മരിച്ചുപോയതായിരുന്നു...മഠത്തിപ്പറമ്പില് ഉണ്ണുനീലി പത്തുപെറ്റതായിരുന്നു...പത്തും മരിച്ചു...വസൂരിയായിരുന്നു...വീടിനുള്ളില് മരണം കയറിയിറങ്ങിപ്പൊയ ആ നാളുകളെക്കുറിച്ചുപറയുമ്പൊള് മുത്തിയമ്മയുടെ കണ്ണിലൂടെ മഴപെയ്യുന്നത് ഞാന് കണ്ടിട്ടുണ്ട്....
മഴപിന്നെയും പിന്നെയും പെയ്തുകൊണ്ടിരുന്നു.......
വീടിനുപുറകിലെ മുത്തന്മാവ് ഞാരുപിരിയനായിരുന്നു.നിറയെ ഞാരുകളുള്ള മാമ്പഴം...രാവിലെ ഉണ൪ന്നയുടെനെ ഞാന് മാവിന്ചോട്ടിലേക്കുപോകുമായിരുന്നു...കാറ്റത്തുവീണ മാമ്പഴങ്ങള്...ചിലത് പൊട്ടിപ്പൊളിഞ്ഞു കിടക്കും മറ്റു ചില്ത് കാക്കകള് കൊത്തിവലിക്കുന്നുണ്ടാവും...
മാക്കില എന്ന പെണ്കുട്ടിയും വഴിതെറ്റിവന്ന ഒരു ഒട്ടകവും.
പളളിക്കൂടം
സ൪ക്കാരുവക പളളിക്കൂടങ്ങള്ക്ക് വലിയ പകിട്ടൊന്നും ഉണ്ടാവില്ല..
ബഞ്ചുകളും കസേരകളും കാലൊടിഞ്ഞു കിടക്കും...രണ്ടാം ക്ളാസില് ഉച്ചക്കഞ്ഞിവെക്കുന്ന ചായ്പ്പിനരികിലായിരുന്നു ഞങ്ങളുടെ ക്ളാസ്...
കാലിനു മുടന്തുള്ള മൂക്കു പൊടി വലിക്കുന്ന ചാക്കോ മാഷായിരുന്നു എന്റ ക്ളാസുമാഷ്..പിന്നീട് കാഞ്ഞാണിയിലുള്ള കടയില് വെച്ച് ചാക്കോ മാഷിന് ഞാന് മൂക്കുപൊടി പൊതിഞ്ഞു കൊടുത്തിട്ടുണ്ട്...
പളളിക്കൂടത്തിനു പിറകില് സോപ്പുകായ മരത്തിന്റ തണലുണ്ടായിരുന്നു...
കൂട്ടുകാരൊക്കെ പാവപ്പെട്ട വീടുകളില് നിന്നുള്ളവരായിരുന്നു..കൂട്ടത്തില് മാക്കില എന്ന പെണ്കുട്ടി വ്യത്യസ്തയായിരുന്നു.. വിലകൂടിയ കുഞ്ഞുടുപ്പുകളിട്ട് അവള് വന്നു...
പനിപിടിച്ചുകിടന്ന രാത്രികളില് അവളുടെ പുസ്തകം കടം വാങ്ങി ഞാന് പഠിച്ചു...പക൪ത്തിയെഴുതി...അവളുടെ കണ്ണുകളും അക്ഷരങ്ങളും ഒരുപോലെയായിരുന്നു...
പളളിക്കൂടത്തിനു നടുമുറ്റത്ത് വലിയ നാരകത്തിന്റ മരമുണ്ടായിരുന്നു...
പഠിക്കാനുളള പാഠങ്ങളൊന്നും രസകരമായിരുന്നുല്ല...
കൂട്ടത്തില് വഴിതെറ്റി വന്ന ഒരു ഒട്ടകത്തിന്റ കഥ എന്നെ കരയിച്ചിരുന്നു...
ക്ളാസില് പാഠം വായിക്കാന് പറയുമ്പൊള് വായനയ്ക്കൊടുവില് ചതിയിലകപ്പെട്ട ഒട്ടകത്തെയോ൪ത്ത് ഞാന് പൊട്ടിക്കരഞ്ഞു...
കാര്യമറിയാതെ മലയാളം ടീച്ച൪ അടുത്തു വന്നു ചോദിച്ചു...ഒട്ടകത്തെക്കുറിച്ചോ൪ത്താണെന്നു പറഞ്ഞപ്പോള്....
പൊട്ടിച്ചിരിയായിരുന്നു ടീച്ചറുടെ മറുപടി.....
നാളുകള്ക്കു ശേഷം അറേബ്യയിലെ മരുഭൂമിയില് വച്ച് ഞാന് ഒട്ടകത്തെ നേരില് കണ്ടു......
വിശാലമായ മരുഭൂമിക്കു നടുവിലായിരുന്നു ഞങ്ങളുടെ പ്ളാന്റ് ഒറ്റക്കു നടക്കാനിറങ്ങിയ എന്റ മുന്നില് ഒരു ഒട്ടകം വന്നു നിന്നു....
ഞാന് വഴിമാറി അകന്നുനിന്നു......പിന്നെ വരിവരിയായി ഒന്നിനു പിറകെ ഒന്നായി ഒട്ടകങ്ങളുടെ ഒരു ജാഥ എന്റ മുന്നിലൂടെ കടന്നു പോയി....
ചതിയില് മരണപ്പെട്ട ഒട്ടകത്തെയോ൪ത്ത് ഞാന് അതു നോക്കിനിന്നു....
വരാലുകള് പ്രസവിക്കുന്ന സമയം...
ഭൂമിക്കടിയില് നരകമാണെന്നും അവിടെ എപ്പൊഴും തീമഴയാണെന്നും പറഞ്ഞത് മുത്തിയമ്മയായിരുന്നു...മുഖത്തെ ചുളിവുകള് ചിമ്മിനി വെളിച്ചത്തില് തെളിയും.. കണ്ണുകളുടെ ആഴങ്ങളില് നിന്നും ഭീതിയുടെ കനലാട്ടം കാണിച്ച് അമ്മ നരകത്തെപ്പറ്റി പറയും..
നരകത്തിന്റ ഉപമയായിരുന്നു ചാത്തന് കുളം..കല്ലുവെട്ടിയെടുത്ത കുത്തനെയുള്ള ആഴമായിരുന്നു ചാത്തന്കുളം..നിറയെ കുളവാഴകളാണ്...മുകളിലൂടെ കുളക്കോഴികള് പമ്മി നടക്കും...
മഴപെയ്യുന്ന നാളുകളില് വരാലുകള് പ്രസവിക്കും...പാറ്റുമെന്നാണ് ഞങ്ങള് പറയുക..വരാലുകുട്ടികള്ക്ക് ചുകപ്പു നിറമാണ്..ഒരുമിച്ചു പറക്കുന്ന കിളികളെപ്പോലെ അവ വെള്ളത്തിനു മുകളിലൂടെ നീന്തും....അടിയില് എല്ലാം നിരീക്ഷിച്ച് ആണ്മീനും പെണ്മീനും....
പടിഞ്ഞാറെ വീട്ടിലെ ഗണപതി ദ്രാവീഡനാകുന്നു...കുറുകിയ ശരീരം...ബീഢിവലിച്ചു കറുത്ത ചുണ്ടുകള്,,,,കറുത്ത ഗണപതിയെ കണോതിയെന്നു നാട്ടുകാ൪ വിളിച്ചു..
വരാലിനെ പിടിക്കുന്ന വിദ്യ എന്നെ പഠിപ്പിച്ചത് കണോതിയായിരുന്നു...തട്ടിന്പുറത്തെ പഴയപെട്ടിക്കിയില് നിന്നോ..തോട്ടിന് വക്കത്തെ കറുത്തമണ്ണില് നിന്നോ ചീവീടുകളെ പിടിക്കലാണാ ആദ്യത്തെപ്പണി...
ചൂണ്ടക്കൊളുത്തിനു അറ്റത്ത് ജീവനുള്ള ചീവീടിനെ കുത്തിയിടും..പാറിനടക്കുന്ന വരാല് കുഞ്ഞുങ്ങള്ക്കു മുകളില് ചൂണ്ടയെറിയും..കുഞ്ഞിനെ ആക്രമിക്കാന് വന്ന ശത്രുവാണെന്നു കരുതി പെണ്മത്സ്യം ചുണ്ടയില് കൊരുക്കും...ചൂണ്ടയാണെന്നു ചിന്തിക്കാനുള്ള സമയം പോലും പാവം പെണ്മീനിനുകിട്ടില്ല് കാരണം അതിലും വലുതായിരിക്കും അതിന്റ കുഞ്ഞിനോടുള്ള സ്നേഹം...
ചൂണ്ടകളുടെ അറ്റത്ത് ചിലപ്പെള് പ്രലോഭനങ്ങളാവും മറ്റു ചിലപ്പോള് ഭീഷണികളും...ഒടുവില് ചൂണ്ടയുടെ അറ്റത്തുകിടന്നു പിടക്കുകയല്ലാതെ പാവം വരാലിനു വേറ വഴിയില്ല...
മഴപെയ്യുന്ന രാത്രികളില് ഞങ്ങള് ചെവിമൂടുന്ന തൊപ്പികളുമായി പുറത്തുകടക്കും...ചാത്തന്കുളവും അമ്മാവന് തോടുംകടന്ന് ചന്തപ്പാടം പരന്നുകിടക്കും..മഴതക൪ത്തു പെയ്യുകയായിരക്കും....
മഴയുടെ താളനിബദ്ധമായ ആരോഹണഅവരോഹണങ്ങള്ക്കിടയില് രാത്രിയുടെ ചീവീടുകളുടെ ശബ്ദം നിറയും...ചില രാത്രികള് നിലാവുമുണ്ടായിരുന്നു....വാക്കിലെ വ൪ണ്ണനകള്ക്കപ്പുറം...നിലാവിലെ മഴ ഒരു അനുഭവം മാത്രമാണ്...പ്രണയം പോലെ വാക്കുകള്ക്കതീതം...ഇരുട്ടില് വലിയ വാക്കത്തികളുമായി..ശക്തിയേറിയ ടോ൪ച്ചുകളുമായി ഞങ്ങള് തവളകളേയും മീനുകളേയും വേട്ടയാടി....ചാറല് മഴയത്ത് വലിയമീനുകള് കരയിലേക്കുകയറിവരും.....നിലാവുള്ള രാത്രികള് മീനുകള്ക്ക് ചിറകുമുളക്കുമെന്ന് പറഞ്ഞു തന്നത് മുത്തിയമ്മയായിരുന്നു...ചന്തപ്പാടത്തിന്റ അറ്റത്തിനപ്പുറം എന്റ സ്വപ്നങ്ങളില് ചിറകുള്ള മത്സ്യങ്ങല് പറന്നു നടന്നു....അവ പക്ഷികളെപ്പോലെ പീലി വാകയുടെ ചില്ലകളില് കൂടുകള് കൂട്ടി....മുട്ടകളിട്ടു....
ചില സമയങ്ങളിലെ ഓ൪മ്മകള്.
വലിച്ചുനീട്ടാവുന്ന ചുയിംഗം പോലെ എത്ര നീളം വേണമെങ്കിലും....
പക്ഷെ അവയൊക്കെ കവിതയാക്കാമെന്നുകരുതുന്നത് വിഢിത്തമാകും.
ഇന്നലെ ഓഫീസില് പോകാന് തയ്യാറെടുക്കുന്നതിനിടയിലാണ് അഛനും അനുചനും ആരാധന തീയറ്ററിലിരുന്ന് ഇത്തിരിപൂവേ ചുവന്നപൂവേ കണ്ടു കരഞ്ഞത് ഓ൪മ്മ വന്നത്.
നമ്മുടെയൊക്കെ ജീനുകളില് സിനിമകണ്ടു കരയാ൯ പ്രേരിപ്പിക്കുന്ന ഘടകങ്ങള് ഉണ്ടായിരിക്കും.
തട്ടിന് പുറത്തെ പഴയ സ്യുട്ട്കെയ്സ് കാണുമ്പോഴ് എനിക്ക് ഇപ്പഴും ഓ൪മ്മ വരുന്നത് മമ്മുട്ടിയെയാണ്.
വ൪ഷങ്ങള്ക്കു മു൯പ് തോക്കു കെയ്യിലേന്തിയ് കൊമ്പ൯ മീശക്കാനായ ഒരു അമ്മാവ൯ അനന്തിരവനോടു ചോദിച്ചു.
ആ കാണുന്ന മാവിലെ ഏതു ചില്ലയിലെ ഏതു മാങ്ങയാണു നിനക്കു വേണ്ടത്
നാളുകള്ക്കു ശേഷം ഷോലെ ഞാന് കണ്ടത് ഇന്നലെയാണ്.



