നീ പഞ്ചാരസാരയും
ഞാൻ കാപ്പിപൊടിയുമാണെന്നു
പറഞ്ഞ ഒരു കൂട്ടുകാരിയുണ്ടായിരുന്നു
എനിക്ക്
മനസ്സിന്റെ വെളുപ്പിനെപ്പറ്റി
പറഞ്ഞുതുടങ്ങുമ്പോഴേക്കും
ഒരൊറ്റ ഉപമയുടെ ആധികാരികതയിൽ
പ്രണയ നിരാസം നിറച്ചു.
തണുത്ത മഞ്ഞുകാലങ്ങളിൽ
തിരക്കൊഴിഞ്ഞ വൈകുന്നേരങ്ങളിൽ
ഇരുട്ടിൽ ഉണർച്ചയിൽ ഉറക്കത്തിൽ
കാപ്പിച്ചെടികൾ പൂത്തുമണത്തു
പലനിറങ്ങളിൽ, പക്ഷെ
അലിയാതെ, തെളിയാതെ
സ്ഫടിക വടിവിൽ അടിത്തട്ടിൽ
അവശേഷിച്ചു പിന്നെയും
ഞാൻ
1 comment:
Good
Post a Comment