Jan 22, 2008

ജയിലിലെ മഴ

ജയിലിനകത്തെ മഴ ഭീകരമാണ്
അഴികളിലൂടെ നനവ് –
ചോരപോലെ അരിച്ചിറങ്ങും

ഇരുട്ടിലെ വിടവുകളുലൂടെ
നനുത്തവിരലുകള് വന്ന്
ഓ൪മ്മപ്പെടുത്തും

നഷ്ടപ്പെട്ട നിമിഷങ്ങളെക്കുറിച്ച്
മനസ്സ് അയവിറക്കുന്നത്
വെറുതെയുള്ള മഴനോട്ടങ്ങളിലാണ്

നിലത്ത് കെട്ടിക്കിടക്കുന്ന
മഴവെള്ളം പോലും-
മരിച്ചവനെക്കുറിച്ച് പറയും

ഒറ്റപ്പെട്ടവനെ മഴയ്ക്ക്-
തിരിച്ചറിയാമായിരിക്കും
മരണത്തോട് അടുത്തവനേയും.

7 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സാഹചര്യങ്ങള്‍ മനുഷ്യന് രൌര്‍ദ്രഭാവം നല്‍കുന്നൂ..
അതൊരു മഴയിലൂടെ അടുത്തറിയാന്‍ കഴിഞ്ഞൂ..
ആശംസകള്‍.

കാപ്പിലാന്‍ said...

nalla kavitha shain keep it up
njaanum jail vaasam anubhavichittundu .. athu pinnidu parayaam .. naattilalla ivideyum alla.... angu dubaail ..
"oru visiting visa varuthiya vina"

കണ്ണൂരാന്‍ - KANNURAN said...

കവിത നന്നായിരിക്കുന്നു

സാക്ഷരന്‍ said...

കൊള്ളാം നന്നായിരിക്കുന്നൂ …

കാവലാന്‍ said...

നന്നായിരിക്കുന്നു ആവിഷ്കരണം.

ചുറ്റുപാട് ഇരുമ്പഴികൊണ്ടു തീര്‍ത്ത ഏകാന്തതയുടെ ജെയിലില്‍ നിന്നു പുറത്തെയ്ക്കു കടന്നൊന്നു നോക്കൂ.
ഇവിടെ ഒരുപാടുണ്ട് പുഞ്ചിരിക്കുന്ന,നിറകണ്ണോടെ ചിരിക്കുന്ന മഴ പോലും.

ശ്രീലാല്‍ said...

പ്രവാസം വായിക്കാന്‍ വന്നപ്പോഴാണ് ഇത് കണ്ടത്.
മഴപോലെ ആര്‍ദ്രമല്ല, ഉറച്ച വരികള്‍.
വായിക്കാന്‍ വൈകിപ്പോയി എന്ന വിഷമം മാത്രം.

തേജസ്വിനി said...

ഏകാന്തതയിലെ മഴ
നമുക്കു നല്‍കുന്നത്
വളരെ
നന്നായി ആവിഷ്കരിച്ചിരിക്കുന്നു...
നല്ല കവിത..