മരുഭൂമിയുടെ നടുവില്‍ ചെങ്കടലിനരികില് തികച്ചും ഒറ്റപ്പെട്ട റാബിക്ക് എന്ന അറബിഗ്രാമത്തില്‍ ഇന്നലെ മഴപെയ്തു. തകരകൊണ്ട് പണിത എന്റെ ഒറ്റ വീടിനുമുകളില്‍ മഴ ന്രത്തം വച്ചു. പുതപ്പിനകത്തുനിന്നും പുറത്തുവന്ന് ഞാ൯ മതിവരുവോളം മഴകൊണ്ടു, അന്തിക്കാട്ടെ ഒരു പാടവരമ്പിലെന്ന പോലെ മരുഭുമിയില്‍ ഞാ൯ മല൪ന്നുകിടന്നു. കവിത വായിച്ചവ൪ക്ക് നന്ദി.
6 comments:
ഒറ്റപ്പെട്ടു പോയാലും മഴ നമ്മെ തേടിയെത്തും
പാതി മറന്നു പോയ സ്നേഹിതനെപ്പോലെ.
-സുല്‍
ഇന്നലെ മുതല്‍ ഇവിടെയും മഴതന്നെ, ഗ്രുഹാതുരത്വം ഉണര്‍ത്തുന്ന മഴക്കാലം.കഴിഞ ആഴ്ച്ച ആലിപ്പഴം വീണു. ഓടിനടന്നു പെറുക്കിക്കൂട്ടുമ്പോള്‍ മനസ്സ് കേരളത്തിലായിരുന്നു.
ഇവിടെ തണുപ്പ് കാരണം മനുഷ്യര്‍ക്ക് ഇരിക്കാന്‍ വയ്യ . അപ്പഴാ ... ഈ മഴക്കും മഞ്ഞിനും ഒരു യുക്തി ബോധം വേണ്ടയോ .. അനവസരത്തില്‍ കയറി വരുന്ന വിരുന്നുകാരന് ..
ഇവനെ കൊണ്ട് തോറ്റു
മഴ ഒരു നല്ല ഓര്‍മ്മ തന്നെ...
മഴയെയൊഴിവാക്കിയെവിടെപ്പോവാന്! ഒന്നുമില്ലെങ്കിലും ഓര്മകളായെങ്കിലും അതു ചാറിക്കൊണ്ടേയിരിക്കും.
എന്നിട്ടും ഇവിടെ കുവൈറ്റില്‍ പെയ്യുന്നില്ലെല്ലോ.... :(
Post a Comment