സിനിമാ ഹാളില്‍, ഇരുട്ടില്‍-
അടുത്ത ഇരിപ്പിടങ്ങളില്‍ എന്റ
പ്രേമത്തിന്റ വിരലുകളെ
നെഞ്ചോടമ൪ത്തി
നീ കരഞ്ഞതെന്തിനായിരുന്നു ?
അറ്റം കൂ൪ത്ത നിന്റ
ഇടതുമുലയിലൂടെ
ഹൃദയത്തിന് മിടിപ്പുകള്‍ പക്ഷെ,
ഒരു ഭൂകമ്പമാപിനിയിലെപ്പോലെ
എന്റ വിരലുകള്‍ പിടിച്ചെടുക്കുന്നുണ്ടായിരുന്നു.
'ഇപ്പോള്‍ ഈ ഇരിപ്പില്‍
മരിച്ചുപോയെങ്കില്‍
ദൈവമേ' എന്നോ൪ത്തല്ലേ
നിന്റ കാല്പനിക ഹൃദയം
അന്നേരം മിടിച്ചുകൊണ്ടിരുന്നത്.
..............................
മഴപെയ്യുന്ന വൈകുന്നേരങ്ങളില്‍
വരാന്തകളിലൂടെ, പ്രണയം-
അടക്കാനാവാതെ, തള്ളിച്ച് തള്ളിച്ച്
കൈ കോ൪ത്തു നടക്കുമ്പോള്‍
നിന്റ വിരലുകള്‍ക്കിടയില്‍
വിയ൪പ്പു പൊടിഞ്ഞ് മനം പിരട്ടുന്നു.
എന്നിട്ടും നീ എന്റ കൈകള്‍
നിന്നിലേക്കടുപ്പിക്കുന്നു
നിന്റ വായ്നാറ്റത്തിന്റ ചുബനങ്ങള്
എന്റ ചുയിംഗങ്ങളെ നിരന്തരം-
തോല്പ്പിക്കുകയാണല്ലോ ദൈവമേ...
................................
ഇനിയെങ്കിലും ക്ഷമിക്കുക...
നിന്റ വിട൪ന്ന കണ്ണുകളിലൂടെയോ
പുരികക്കൊടിയുടെ വിശുദ്ധ
വളവുകളിലൂടെയോ അല്ല,
കയറ്റിവെട്ടിയ
ചുരിദാ൪ ടോപ്പിന്റ വലിയ
കീറലുകള്ക്കിടയിലൂടെയാണ്
എന്നിലേക്ക് നിന്റ പാവനപ്രേമം
ആവാഹിക്കപ്പെടുന്നത്.
............................
കണ്ണുകാണാത്ത കൈകള്‍
പരതിയയിടങ്ങള്
തിരക്കുള്ള ബസ്സിലെ
വികാരയാത്രകള്
മുഖമല്ല മുലമാത്രമെന്നോ൪മ്മിപ്പിക്കും
സിനിമാപോസ്റ്ററുകള്‍...
എന്തൊരല്ഭുതം!!!!!
എല്ലാം തെറ്റായിപ്പോയെന്നോ൪ത്ത്
ഞാന്‍ പണ്ടത്തെപ്പോലെ
ഖിന്നനാവുന്നേയില്ല..
ആണ്ടറുതിക്ക്
മുട്ടിറക്കാമെന്ന്
വാക്കുനല്കുന്നേയില്ല.
രൂപക്കുടിനുമുന്നില് നിന്ന്
മെഴുകുതിരി വെള്ളം കൈത്തണ്ടയിലേക്ക്
ഇറ്റിക്കുന്നതേയില്ല.
............................
ഇടവേളകളില്‍
ഇപ്പഴും ഞങ്ങള്‍
ഇടയ്ക്കിടെ
പ്രേമിക്കാറുണ്ട്..... സാ൪,,
5 comments:
അത്ഭുതം തോന്നാത്തത് ഇടവേളകളില്‍ പിന്നെയും പ്രേമിക്കുന്നത് കൊണ്ട് തന്നെ..
:)
പ്രണയിക്കപ്പെടുന്ന വഴികള്‍ മാത്രം പുതിയതാകുന്നു. പ്രണയം വെറുമൊരു ഇടവേള വിനോദമായിമാറുന്ന.പ്രണയിക്കപ്പെ
ടുന്നവ൪ കൂട്ടം ചേ൪ന്ന് പ്രണയപരമല്ലാത്ത കാരണങ്ങളാല്‍ വിളയ്ക്കടിക്കേണ്ട വിഷം കഴിക്കുന്നു അതില്‍ അത്ഭുതപ്പടാതിരിക്കുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നുന്നു.
ഇടവിട്ട് ഞാനും പ്രണയിച്ചിരുന്നൂ സാര്‍....
പ്രണയമില്ലാതെന്ത് ജീവിതം?
സത്യം..ഇടവേളകളിലെ ആ പ്രണയം കൂടി പോയാല്‍ പിന്നെ എന്തുണ്ട് ബാക്കി?
Post a Comment