Sep 13, 2008

യാത്രകളുടെ ഒടുക്കം.

കാരണമില്ലാതെ യാത്രകളവസാനിപ്പിക്കുവാന് അതിയായ മോഹമുണ്ട്. ഒരു ലാവണം തേടിയുള്ള അലച്ചില് അവസ്സാനിക്കാതെ തുടരുന്നത് എന്തു കൊണ്ടാണ്.

മടുക്കുന്നു.........

മണല്ക്കാട് പക്ഷെ വീണ്ടും മാടിവിളിക്കുന്നു. മലയാളം കാത്തിരിക്കുന്നുവെങ്കിലും മരുഭുമിയാണ് ഇന്നും അന്നം തരുന്നത്. വിയ൪പ്പുമുഴുവന് മണലിലുപേക്ഷിച്ച് സ്വപ്നത്തില്മാ ത്രമായി നാട്ടിലേക്ക് പോയവന്റ കഥയെത്ര പഴകിയതാണ്.

പിന്നയും വരുന്നു പഴയവന്റ പിന്മുറക്കാ൪. പിതാക്കന്മാ൪ ഷുഗറും പ്രഷറും ചേ൪ത്ത് മധുരമില്ലാത്ത മധുവിധുവാഘോഷിക്കുമ്പോള് പുത്രന്മാ൪ പൊരിവെയിലില് നവവധുവിനെ പിരിഞ്ഞ് സ്വയം നഷ്ടപ്പെടുത്തുന്നു.

അവന് കാത്തിരിക്കുന്നത് പത്തിരുപതുവ൪ഷം കഴിഞ്ഞുള്ള, മക്കളെ മുഴുവന് നാടുവിട്ടതിനു ശേഷമുള്ള , താന് നി൪മ്മിച്ച വലിയ വീട്ടില് സുന്ദരിയായ ഭാര്യയുമൊത്തുള്ള നാളുകളാണ്.

സ്വപ്നങ്ങളില് അവള് സുന്ദരിയായിരിക്കും. പക്ഷെ സത്യത്തില് അവളെത്രമാത്രം വിരൂപയായിരിക്കും.

സുഹ്രത്തെ ഇത് നിങ്ങളുടെ കഥയായിരിക്കില്ല. പണമില്ലാത്തവന്റ, കെട്ടിയവളെ കൂടെപ്പൊറുപ്പിക്കാന് പണമില്ലാത്തവന്റ.....ഉള്ളതെല്ലാംപെറുക്കി വിറ്റ് നാടുവിട്ടവന്റ കഥ.

ഒരു വീടിനുവേണ്ടി സ്വയം ഹോമിച്ചവന്റ കഥ.

6 comments:

രസികന്‍ said...

ഭൂരിപക്ഷം പ്രവാസികളുടേയും കഥ ഇതുതന്നെയാണ്
അവസാനം ഒന്നും നേടാതെ മാറാ രോഗങ്ങളും പേറിയുള്ള മടക്ക യാത്ര...................

നന്നായിരുന്നു ആശംസകൾ

B Shihab said...

നന്നായി,ആശംസകൾ
b shihab

Anoop Technologist (അനൂപ് തിരുവല്ല) said...

:)

siva // ശിവ said...

ഇങ്ങനെ സ്വപ്നങ്ങളില്‍ ജീവിക്കുന്നവാണ് അധികം പേരും

പാമരന്‍ said...

!

തണല്‍ said...

:)