Jan 31, 2008

മരുന്നുപുര

തട്ടാതെയും മുട്ടാതെയും
സ്വയം സൂക്ഷിച്ചതാണ്
കരിമരുന്നും വെടിത്തീയും

പള്ളിക്കുടത്തിലും
പാതിരാകു൪ബാനയിലും
രണ്ടു വരിയില്
പടയിലും പന്തിയിലും
രണ്ടു നിരയില്

ഒന്ന് മടിശ്ശീലയില് മയങ്ങി
മറ്റൊന്ന് വെറും നിലത്ത് മല൪ന്നു

നിലത്തുരയാതെ ചട്ടി-
വലിക്കണം, എപ്പോഴാണ്
ഉരസുകയെന്നറിയില്ലആളിപ്പടരുകയെന്നും

Jan 23, 2008

നന്ദി

മരുഭൂമിയുടെ നടുവില് ചെങ്കടലിനരികില് തികച്ചും ഒറ്റപ്പെട്ട റാബിക്ക് എന്ന അറബിഗ്രാമത്തില് ഇന്നലെ മഴപെയ്തു. തകരകൊണ്ട് പണിത എന്റെ ഒറ്റ വീടിനുമുകളില് മഴ ന്രത്തം വച്ചു. പുതപ്പിനകത്തുനിന്നും പുറത്തുവന്ന് ഞാ൯ മതിവരുവോളം മഴകൊണ്ടു, അന്തിക്കാട്ടെ ഒരു പാടവരമ്പിലെന്ന പോലെ മരുഭുമിയില് ഞാ൯ മല൪ന്നുകിടന്നു. കവിത വായിച്ചവ൪ക്ക് നന്ദി.

Jan 22, 2008

ജയിലിലെ മഴ

ജയിലിനകത്തെ മഴ ഭീകരമാണ്
അഴികളിലൂടെ നനവ് –
ചോരപോലെ അരിച്ചിറങ്ങും

ഇരുട്ടിലെ വിടവുകളുലൂടെ
നനുത്തവിരലുകള് വന്ന്
ഓ൪മ്മപ്പെടുത്തും

നഷ്ടപ്പെട്ട നിമിഷങ്ങളെക്കുറിച്ച്
മനസ്സ് അയവിറക്കുന്നത്
വെറുതെയുള്ള മഴനോട്ടങ്ങളിലാണ്

നിലത്ത് കെട്ടിക്കിടക്കുന്ന
മഴവെള്ളം പോലും-
മരിച്ചവനെക്കുറിച്ച് പറയും

ഒറ്റപ്പെട്ടവനെ മഴയ്ക്ക്-
തിരിച്ചറിയാമായിരിക്കും
മരണത്തോട് അടുത്തവനേയും.

Jan 18, 2008

പ്രചോദനം- ഒരു സമ്മാനത്തിന്റെ ഓ൪മ്മക്ക്

ഇടമുറിയാപ്പെയ്യുമൊരു
കണ്ണു നീരി൯ മഴ
പിന്നെ മനം-
പിള൪ക്കുമിടിമുഴക്കങ്ങള്വ്യഥിത രാത്രി,
തികട്ടുമോ൪മ്മകള്,
ചീവീടുകള്

Jan 11, 2008

ജാരം

നിന്റെ മതിലുകള്ക്കപ്പുറത്തേക്ക്
ഞാനൊരിക്കലും കടന്നുവരില്ല
സുരക്ഷിതത്തിന്റെ മടുപ്പ്
നിന്നെ വാതിലിനുപുറത്തേക്ക്
ക്ഷണിക്കും വരെ....
ഞാ൯ കാത്തിരിക്കും
വലപ്പൊട്ടിക്കുന്ന മീനുകളെപ്പോലുള്ള
നിന്റെ മനസ്സ് എനിക്ക് വായിക്കാനാകുന്നുണ്ട്
ചോരപൊടിയാതെ യുദ്ധം ജയിക്കാ൯
ഞാ൯ മറന്നു പോയിട്ടില്ല.