Nov 30, 2020

പഞ്ചസാരയുടെയും കാപ്പിപൊടിയുടെയും ഉപമ



നീ പഞ്ചാരസാരയും
ഞാൻ  കാപ്പിപൊടിയുമാണെന്നു 
പറഞ്ഞ ഒരു കൂട്ടുകാരിയുണ്ടായിരുന്നു 
എനിക്ക് 

മനസ്സിന്റെ വെളുപ്പിനെപ്പറ്റി 
പറഞ്ഞുതുടങ്ങുമ്പോഴേക്കും
ഒരൊറ്റ ഉപമയുടെ ആധികാരികതയിൽ 
പ്രണയ നിരാസം നിറച്ചു.

തണുത്ത മഞ്ഞുകാലങ്ങളിൽ 
തിരക്കൊഴിഞ്ഞ വൈകുന്നേരങ്ങളിൽ 
ഇരുട്ടിൽ ഉണർച്ചയിൽ ഉറക്കത്തിൽ 
കാപ്പിച്ചെടികൾ പൂത്തുമണത്തു

പലനിറങ്ങളിൽ, പക്ഷെ
അലിയാതെ, തെളിയാതെ
സ്ഫടിക വടിവിൽ അടിത്തട്ടിൽ
അവശേഷിച്ചു പിന്നെയും
ഞാൻ